ലഡാക്കിൽ നാല് പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ലേ: സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടി ലഡാക്കിൽ നടന്ന പ്രതിഷേധത്തിൽ നാല് പേർ കൊല്ലപ്പെട്ടത്തിന് പിന്നാലെ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക് നിരാഹാരം അവസാനിപ്പിച്ചു. 15 ദിവസം നീണ്ട നിരാഹാര സമരമാണ് വാങ്ചുക് അവസാനിപ്പിച്ചത്. ലേയിൽ നിരോധനാജ്ഞ തുടരുകയാണ്.സംസ്ഥാന പദവിക്കും ഗോത്ര പദവിക്കുമായി ലഡാക്കിൽ സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ കഴിഞ്ഞ 15 ദിവസമായി നിരാഹാര സമരം നടന്നുവരികയായിരുന്നു. 35 ദിവസത്തെ നിരാഹാര സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വാങ്ചുക്കിനൊപ്പം നിരാഹാരം കിടന്ന രണ്ടുപേരെ ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് യുവാക്കൾ അക്രമാസക്തമായത്.

ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ലേ അപെക്‌സ് ബോഡിയുടെ യുവജന വിഭാഗം പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയ യുവാക്കൾ ബി ജെ പി ഓഫീസിനും പോലീസ് വാഹനത്തിനും തീയിടുകയിരുന്നു. സമാധാനം പാലിക്കണമെന്നും അക്രമം അവസാനിപ്പിക്കണമെന്നും വാങ്ചുക്ക് പറഞ്ഞു. പിന്നാലെ നിരാഹാര സമരവും അവസാനിപ്പിച്ചു. ലേയിൽ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ വിന്യസിച്ചു. കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന സമരത്തിനിടെ ആവശ്യം പരിഗണിക്കാമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്ന് സോനം വാങ്ചുക്ക് സമരം അവസാനിപ്പിച്ച് മടങ്ങുകയായിരുന്നു. ഒക്ടോബർ 6ന് ചർച്ച നടത്താമെന്ന് കേന്ദ്രം അറിയിച്ചതായാണ് റിപ്പോർട്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക് സംസ്ഥാന സർക്കാർ

0
ഡൽഹി: പി എം ശ്രീ പദ്ധതിയിൽ കേന്ദ്ര സർക്കാരുമായി വീണ്ടും ചർച്ചയ്ക്ക്...

ചെങ്ങന്നൂരിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

0
ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം...

എറണാകുളത്ത് കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി

0
കൊച്ചി: എറണാകുളം കുര്യാപിള്ളിയില്‍ കണ്ടെയ്‌നര്‍ ലോറി കടകളിലേക്ക് ഇടിച്ചു കയറി. ഇന്ന്...

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്ന് മുൻ ഭരണസമിതി...

0
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും...