കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് അരവിന്ദ് കെജ്‌രിവാൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും പരസ്യമായി വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡൽഹിയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് ചോദിച്ച അദ്ദേഹം, ബിജെപി 10 സീറ്റിലധികം നേടിയാൽ താൻ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും പ്രഖ്യാപിച്ചു. വെള്ളിയാഴ്ചയാണ് കെജ്‌രിവാളിനെയും മനീഷ് സിസോദിയയെയും റൗസ് അവന്യൂ കോടതി കേസിൽ നിന്ന് കുറ്റവിമുക്തരാക്കിയത്. സിബിഐയുടെ ആരോപണങ്ങളെ രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് കോടതി വിധി പുറപ്പെടുവിച്ചത്. കെജ്‌രിവാളിനും സിസോദിയയ്ക്കും എതിരെ വിശ്വസനീയമായ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി. വലിയ തോതിലുള്ള അഴിമതിയും ക്രിമിനൽ ഗൂഢാലോചനയും നടന്നെന്ന സിബിഐയുടെ വാദങ്ങൾ കോടതി തള്ളി. കെ കവിത ഉൾപ്പെടെ കേസിൽ പ്രതിപ്പട്ടികയിലുണ്ടായിരുന്ന 23 പേരെയും കോടതി കുറ്റവിമുക്തരാക്കി. വിചാരണ തുടങ്ങാൻ പോലും ആവശ്യമായ പ്രാഥമിക തെളിവുകൾ കേസിലില്ലെന്ന് 600 പേജുള്ള വിധിന്യായത്തിൽ കോടതി നിരീക്ഷിച്ചു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂർ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ; കോളേജിനായി പിരിച്ച പണത്തിന് കണക്കില്ലെന്ന്...

0
കണ്ണൂർ: കണ്ണൂർ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും സാമ്പത്തിക തിരിമറി ആരോപണം ഉയരുന്നു....

പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് പൊള്ളാച്ചിയും മുറിച്ചുമാറ്റാൻ ശ്രമം ; റെയിൽവേ മന്ത്രിയ്ക്ക് നിവേദനം നൽകി...

0
കോയമ്പത്തൂർ : പൊള്ളാച്ചി-കിണത്തുക്കടവ് മേഖലയും പാലക്കാട് റെയിൽവേ ഡിവിഷനിൽനിന്ന് മാറ്റണമെന്ന് ആവശ്യം....

‘അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കും, നയതന്ത്രത്തെയും പ്രതിരോധത്തെയും ഒരുപോലെ ആശ്രയിക്കും’ ; ഇറാന്‍

0
ടെഹ്‌റാന്‍ : അമേരിക്കന്‍ ഉപരോധങ്ങള്‍ക്കെതിരെ ഉറച്ചുനില്‍ക്കുമെന്ന് ഇറാന്‍. രാജ്യ താത്പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍...

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന് ; ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

0
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് 1.30ന് ഉപരാഷ്ട്രപതി സി.പി...