പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ചപ്പോൾ കണ്ടത് കൊടും ക്രൂരത

For full experience, Download our mobile application:
Get it on Google Play

മാള: പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

മാളയിലാണ് സംഭവം. എണ്‍പത്തെട്ടുകാരനെ പരിചരിക്കാനെത്തിയ 67 കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മക്കള്‍ വിദേശത്തായിരുന്നതിനാലാണ് കിടപ്പിലായ പിതാവിനെ പരിചരിക്കാനായി 67കാരനായ മത്തായിയെ ഏര്‍പ്പാടാക്കിയത്. ഇവര്‍ രണ്ട് പേരും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പിന്നീട് രോഗം മൂര്‍ച്ഛിച്ച 88 കാരന്‍ പാലിയേറ്റീവ് കെയറില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഫെബ്രുവരിയിലാണ് 88 കാരന്‍ മരിച്ചത്.

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലുണ്ടായിരുന്ന സിസിടിവി പരിശോധിച്ചപ്പോഴാണ് വയോധികന് നേരെ നടന്ന ശാരീരിക പീഡനം മക്കള്‍ അറിയുന്നത്. ശാരീരികമായി മര്‍ദ്ദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റേയും ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ജനുവരി ഒന്നിനായിരുന്നു വയോധികന് നേരെ അതിക്രമം ഉണ്ടായത്. പുത്തന്‍ ചിറ ചക്കാലയ്ക്കല്‍ മത്തായിയെയാണ് മാള പോലീസ് അറസ്റ്റ് ചെയ്തത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയക്കെടുതി : ‘ദുരന്തത്തിന് കാരണം ഭൂചലനമല്ല’ ; റിപ്പോർട്ട് തിരുത്തി യു എസ്...

0
കാഠ്മണ്ഡു : ബുധനാഴ്ച രാവിലെ നേപ്പാളിൽ വൻ നാശനഷ്ട വിതച്ച പ്രളയത്തിന്...

ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം : കെജിഎംഒയുടെ എതിർപ്പ് തള്ളി ; ഡോക്ടർമാരുടെ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് സേവനം ഉറപ്പാക്കുന്ന പദ്ധതിയുടെ...

മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ച ; മൂന്ന് ഉദ്യോഗസ്ഥരുൾപ്പെടെ 6 പേർ അറസ്റ്റിൽ

0
മഹാരാഷ്ട്ര : മഹാരാഷ്ട്ര പിഎസ്‌സി ചോദ്യപേപ്പർ ചോർച്ചയിൽ മൂന്ന് ഉദ്യോഗസ്ഥരും, കോച്ചിംഗ്...

വാഗ്ദാനങ്ങൾ പാലിച്ചില്ല ; കേന്ദ്രത്തിനെതിരെ സമരം കടുപ്പിക്കാൻ സിജെപി

0
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ കോക്രോച്ച് ജനതാ പാർട്ടി സെപ്റ്റംബർ അഞ്ചാം തീയതി നടത്താനിരിക്കുന്ന...