ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയെ തുടർന്ന് കോൺഗ്രസിൽ നേതൃമാറ്റത്തിന് സാധ്യത

For full experience, Download our mobile application:
Get it on Google Play

വയനാട്: വയനാട് മുള്ളൻകൊല്ലിയിൽ കോൺഗ്രസിൽ നേതൃ മാറ്റത്തിന് സാധ്യത. മുള്ളൻകൊല്ലിയിലെ ഉൾ പാർട്ടി പ്രശ്നങ്ങൾ പരിഹരിക്കാൻ കെപിസിസി പ്രത്യേക സമിതിയെ നിയോഗിക്കണമെന്ന് ഡിസിസി ആവശ്യപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇക്കാര്യത്തിൽ നടപടി ഉണ്ടാകും. ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കൂടുതൽ പേരിൽനിന്ന് ഇന്ന് പോലീസ് മൊഴിയെടുക്കും. ഇതിൽ കുടുംബാംഗങ്ങളും സഹപ്രവർത്തകരും ഉൾപ്പെടും. കോൺഗ്രസ് വാർഡ് പ്രസിഡണ്ട് തങ്കച്ചനെ കള്ളക്കേസിൽ കുടുക്കിയ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾക്കും സാധ്യതയുണ്ട്.

അതേസമയം വയനാട്ടിൽ ഒൻപത് മാസം മുൻപ് ജീവനൊടുക്കിയ കോൺഗ്രസ് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ കുടുംബത്തെ അവഗണിച്ചെന്ന പരാതി പാർട്ടിയെ വീണ്ടും വെട്ടിലാക്കുകയാണ്. കടബാധ്യത തീർക്കാനുള്ള കരാറിൽ നിന്ന് പാർട്ടി പിൻമാറിയെന്ന വിഷയം ഉന്നയിച്ചതിന് പിന്നാലെ വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. രണ്ടരക്കോടി രൂപയുടെ ബാധ്യത തീർക്കുന്ന കരാറിൻ്റെ കാര്യത്തിൽ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും ടി.സിദ്ധിഖ് എംഎൽഎയും വ്യത്യസ്ത അഭിപ്രായങ്ങൾ ഉന്നയിച്ചതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇതിൽ കൂടുതൽ വ്യക്തത വേണമെന്നാണ് കുടുംബത്തിൻ്റെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...