കൊച്ചി മാതൃകയിൽ കൊൽക്കത്തയിലും വാട്ടർ മെട്രോ ; പച്ചക്കൊടി വീശി കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : കേരളത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയുടെ മാതൃകയിൽ പശ്ചിമ ബംഗാളിലും വാട്ടർ മെട്രോ വരുന്നു. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അടിസ്ഥാന സൗകര്യ വികസന മേഖലയിലെ വൻ കുതിച്ചുചാട്ടത്തിന്റെ ഭാഗമായാണ് ‘കൊൽക്കത്ത വാട്ടർ മെട്രോ’ പ്രഖ്യാപിച്ചത്. രാജ്യത്തെ പതിനെട്ടാമത്തെ വാട്ടർ മെട്രോ പ്രോജക്റ്റായിരിക്കും ഇത്. പദ്ധതിക്ക് കേന്ദ്ര ഷിപ്പിംഗ് മന്ത്രി ശന്തനു ഠാക്കൂർ കഴിഞ്ഞ ദിവസം അംഗീകാരം നൽകി. കൊച്ചി വാട്ടർ മെട്രോ സന്ദർശിച്ച വേളയിൽ, ഈ വിജയമാതൃക രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കുമെന്ന് കേന്ദ്ര കപ്പൽ-ഉപരിതല ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ബംഗാളിലും പദ്ധതിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. കൊൽക്കത്ത വാട്ടർ മെട്രോയുടെ ഭാഗമായി നഗരത്തിൽ 44 പുതിയ ജെട്ടികൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി അറിയിച്ചു. കൊച്ചിയിലേതിന് സമാനമായി പൂർണ്ണമായും പരിസ്ഥിതി സൗഹൃദമായ ഹൈബ്രിഡ് ബോട്ടുകളായിരിക്കും കൊൽക്കത്തയിലും സർവീസ് നടത്തുക. നിലവിൽ കൊച്ചിക്ക് പുറമെ ഗുവാഹത്തി, ശ്രീനഗർ, പട്‌ന, വാരണാസി, അയോധ്യ, പ്രയാഗ്‌രാജ് തുടങ്ങിയ പ്രമുഖ ഇന്ത്യൻ നഗരങ്ങളിലും വാട്ടർ മെട്രോ പദ്ധതി നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

0
കോഴിക്കോട്: കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു....

പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം: പഠനത്തിനെത്തിയ പത്ത് വയസുകാരായ ആൺകുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിൽ മദ്രസ അധ്യാപകൻ...

ഇറാൻ യുഎസ് സൈനിക സംഘർഷം രൂക്ഷമാകുന്നു; അന്തർവാഹിനി പിടിച്ചെടുത്തതായി ഇറാനും കപ്പലുകൾ തകർത്തുവെന്ന് അമേരിക്കയും

0
ടെഹ്റാൻ: യുഎസ് സൈന്യത്തിന്റെ അത്യാധുനിക അന്തർവാഹിനി പിടിച്ചെടുത്തെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ...

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി....