​ഏറെ പ്രതിഷേധങ്ങൾക്കൊടുവിൽ ; തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കാൻ കളക്ടറുടെ യോഗത്തിൽ തീരുമാനം

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മാർച്ച് 15 ന് തുറക്കേണ്ട തണ്ണീർമുക്കം ബണ്ട് ഏറെ പ്രതിഷേധത്തിനൊടുവിൽ ഇന്ന് തുറക്കാൻ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉപദേശകസമിതി യോഗത്തിൽ തീരുമാനമെടുത്തു. 90 ഷട്ടറുകൾ യന്ത്രസംവിധാനം ഉപയോഗിച്ച് രാരാവിലെ 10 മുതൽ തുറന്ന് തുടങ്ങും. ശക്തമായ ഒഴുക്കിൽ ഷട്ടറിന് അപ്പുറത്ത് നിന്ന് മത്സ്യങ്ങൾ ഒഴുകിയെത്തുമെന്നതിനാൽ വല വിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ചാകരയാണ്.അപ്പർകുട്ടനാട് മേഖലയിൽ 60 ശതമാനം നെല്ല് മാത്രമാണ് കൊയ്തത്. ജെ ബ്ലോക്ക് ഒൻപതിനായിരത്തിൽ കരപ്പാടത്തെ 900 ഏക്കറിലെ നെല്ല് കൊയ്തെങ്കിലും കായൽ നിലങ്ങളിൽ 900 ഏക്കറിലെ നെല്ല് ഇനിയും കൊയ്യാനുണ്ട്.

ബണ്ട് തുറന്ന് ഉപ്പ് വെള്ളം കയറിയാൽ നെല്ല് നശിക്കുമെന്നതിനാൽ ബണ്ട് തുറക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. പക്ഷെ  നാലുമാസത്തോളമായി ബണ്ട് അടഞ്ഞു കിടക്കുന്നതിനാൽ പായലും പോളയും നിറഞ്ഞ് വേമ്പനാട്ടുകായലും സമീപ തോടുകളും കുപ്പത്തൊട്ടിയായി. ജലജന്യരോഗങ്ങളും പടർന്നു. ജലഗതാഗതത്തെയും,​ കായൽ ടൂറിസത്തെയും സാരമായി ബാധിച്ചു. മത്സ്യസമ്പത്തും കുറഞ്ഞ സാഹചര്യത്തിൽ ബണ്ട് തുറക്കുന്നത് ഇനിയും നീട്ടിയാൽ ഗുരുതര പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകുമെന്നതിനാലാണ് കർഷകരുടെ ആവശ്യം തള്ളിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...