തിരുവനന്തപുരം : വിദേശത്ത് നിന്നും എത്തി കൊവിഡ് നിരീക്ഷണത്തിലായിരുന്ന ആൾക്ക് 29-ാം ദിവസം കൊവിഡ് സ്ഥിരീകരിച്ചതിൽ ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. കോഴിക്കോട് വടകരയ്ക്ക് അടുത്ത് എടച്ചേരിയിലാണ് വിദേശത്തു നിന്നും വന്നയാൾക്ക് 29-ാം ദിവസം കൊവിഡ് സ്ഥിരീകരിച്ചത്.
ഇക്കാര്യത്തിൽ ആശങ്ക വേണ്ടെന്നും എന്നാൽ കൂടിയ ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി കെ. കെ ശൈലജ പറഞ്ഞു. വൈറസ് ഓരോരുത്തരിലും പ്രവർത്തിക്കുന്ന സ്വഭാവത്തിലെ മാറ്റം കൊണ്ടാണ് ഇങ്ങനെ ഉണ്ടായതെന്നും രോഗമുക്തി നേടിയാലും എല്ലാവരും 14- ദിവസത്തെ ഐസൊലേഷൻ നിര്‍ബന്ധമായും പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. ഈ സംഭവം പഠനവിധേയമാകുമെന്നും വൈറസ് സംബന്ധിച്ചുള്ള നാല് പഠനങ്ങൾക്ക് കേരളത്തിൽ ഐ.സി.എം.ആർ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.