റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ എതിര്‍പ്പുമായി സി.പി.ഐ

For full experience, Download our mobile application:
Get it on Google Play

റാന്നി : കോണ്‍ഗ്രസ് ബി.ജെ.പി സഖ്യത്തിന്‍റെ പ്രസിഡന്‍റായി മത്സരിക്കുകയും ഭരണം നടത്തുകയും ചെയത് ആളെ മുന്നണിയില്‍ ആലോചിക്കാതെ പഞ്ചായത്ത് പ്രസിഡന്‍റാക്കിയ നടപടിയില്‍ എതിര്‍പ്പുമായി സി.പി.ഐ റാന്നി ലോക്കല്‍ കമ്മിറ്റി. റാന്നി ഗ്രാമപഞ്ചായത്തില്‍ ഇന്ന് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രന്‍ കെ.ആര്‍ പ്രകാശിനെ പ്രസിഡന്‍റാക്കിയ നടപടിയിലാണ് സി.പി.ഐ അഭിപ്രായവ്യത്യാസം തുറന്നടിച്ചത്. ഇടതുമുന്നണിയുടെ പഞ്ചായത്ത് കമ്മറ്റി ചേരാതെ ഇത്തരം തീരുമാനം എടുത്തത് മര്യാദ അല്ലെന്നും സി.പി.ഐ പറയുന്നു. ആദ്യ തവണ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി മത്സരിച്ച പ്രകാശ് അന്ന് പരാചയപെട്ടിരുന്നു. പിന്നാലെ ഇദ്ദേഹം സംഘപരിവാറിനൊപ്പം ചേര്‍ന്നതായി സമൂഹ മാധ്യമങ്ങളില്‍ ചിത്രം വന്നിരുന്നു. ബി.ജെ.പി പിന്തുണയുടെ പേരില്‍ ആദ്യം വിജയിച്ച ശോഭാചാര്‍ളി പ്രസിഡന്‍റു സ്ഥാനം രാജി വെച്ചശേഷം കോണ്‍ഗ്രസ് ബി.ജെ.പി പിന്തുണയില്‍ പ്രകാശാണ് പഞ്ചായത്ത് ഭരിച്ചിരുന്നത്.

അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയച്ചതോടെ ഒറ്റയ്ക്ക് പഞ്ചായത്ത് ഭരിക്കാനുള്ള ഭൂരിപക്ഷം ആയിരുന്നു. തുടര്‍ന്ന് അവിശ്വാസം വരുന്നതിനു മുമ്പ് രാജി വെച്ച പ്രകാശ് അപ്രതീക്ഷിതമായാണ് ഇടതു സ്ഥാനാര്‍ത്ഥിയായി ഇന്നലെ രംഗത്തു വന്നത്. മാത്രമല്ല ബി.ജെ.പിയുടെ ടിക്കറ്റില്‍ വിജയിച്ച മന്ദിരം രവീന്ദ്രനും പ്രകാശിന് ഇന്നു വോട്ടു ചെയ്തിരുന്നു. ഇത്തരം തെറ്റായ നടപടികള്‍ ലോകസഭ തെരഞ്ഞെടുപ്പ് അടുത്ത സമയത്ത് പൊതുജനത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ നേതൃത്വത്തിന് ലജ്ജയില്ലേയെന്നും സി.പി.ഐ ഇറക്കിയ പ്രസ്താവനയില്‍ ചോദിക്കുന്നു. വിഷയം പഞ്ചായത്ത് എല്‍.ഡി.എഫ് ചേര്‍ന്ന് ചര്‍ച്ച ചെയ്യണമെന്നും നേതൃത്വത്തിന് പരാതി നല്‍കുമെന്നും റാന്നി ലോക്കല്‍ സെക്രട്ടറി തെക്കേപ്പുറം വാസുദേവന്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി ഡ്രൈവർക്ക് ഗുരുതര പരിക്ക്

0
റിയാദ്: ബത്ഹയിൽ നിന്ന് യാത്രക്കാരെന്ന വ്യാജേന ഓട്ടംവിളിച്ചുപോയവരുടെ ആക്രമണത്തിൽ മലയാളി...

അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും വെടിയുണ്ടകളും മോഷണം പോയ സംഭവത്തിൽ...

0
ഹൈദരാബാദ്: ഹൈദരാബാദിലെ അതീവ സുരക്ഷാ മേഖലയായ മദ്രാസ് റെജിമെന്റ് കേന്ദ്രത്തിൽ ആയുധങ്ങളും...

കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പിണറായി...

0
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ലഹരി മാഫിയക്കെതിരെ ഒന്നും ചെയ്തില്ലെന്ന ആഭ്യന്തര മന്ത്രി...

എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നതർക്ക് സ്റ്റേഷൻ ചുമതല ; വിവാദ സർക്കുലർ പിൻവലിച്ച്...

0
തിരുവനന്തപുരം: പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്പി മുതൽ ഡിജിപി വരെയുള്ള ഉന്നത...