പത്തനംതിട്ടയിലെ ഹോട്ടലുകളില്‍ ചായ ഇല്ല – ചൂടുവെള്ളത്തിനും പണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പാചകവാതക പ്രതിസന്ധിയെ തുടര്‍ന്ന് പത്തനംതിട്ട നഗരത്തിലെ പല ഹോട്ടലുകളും അടച്ചുപൂട്ടുകയും ചായ താത്കാലികമായി നിര്‍ത്തലാക്കുകയും ചെയ്തതിന് പിന്നാലെ ചൂടുവെള്ളം പോലും ലഭിക്കാത്ത അവസ്ഥയില്‍ പത്തനംതിട്ട നഗരം. ആശുപത്രിയില്‍ കിടത്തി ചികിത്സയിലുള്ള സാധാരണക്കാരായ രോഗികളും കൂട്ടിരുപ്പ്കാരുമാണ് ഇത് മൂലം ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിടുന്നത്. പല ഹോട്ടലുകളും മുന്‍പ് ചൂടുവെള്ളം സൗജന്യമായി കൊടുത്തിരുന്നു എങ്കില്‍ ഇപ്പോള്‍ പണം വാങ്ങിയാണ് പലരും ചൂടുവെള്ളം കൊടുക്കുന്നത്. ചായപോലെ തന്നെ ചൂടുവെള്ളത്തിനും പാചക വാതകം കൂടുതല്‍ ആവശ്യമായി വരുന്നു എന്നതിനാലാണ് ഹോട്ടലുടമകള്‍ ചൂടുവെള്ളത്തിനും പണം ഈടാക്കി തുടങ്ങിയത്.

പത്തനംതിട്ട നഗരത്തില്‍ അടുത്തടുത്തായി നിരവധി ആശുപത്രികളാണ് ഉള്ളത്. ഈ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ പത്തനംതിട്ട നഗരത്തിലെ ഹോട്ടലുകളില്‍ നിന്നാണ് ആഹാര സാധനങ്ങളും ചൂടുവെള്ളവും വാങ്ങിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചൂടുവെള്ളത്തിന് കൂടി ഹോട്ടലുടമകള്‍ പണം ഈടാക്കി തുടങ്ങിയത് സാധാരണക്കാരെ തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കെറ്റിലും മറ്റ് സംവിധാനങ്ങളും ഇല്ലാത്തവര്‍ ബന്ധുവീടുകളെയും മറ്റും ആശ്രയിച്ചാണ് ഇപ്പോള്‍ ചൂടുവെള്ളമെത്തിക്കുന്നത്.

ചൂടുവെള്ളം വാങ്ങുന്നതിനായി മാത്രം കിലോമീറ്ററുകളോളം സഞ്ചരിക്കുന്നവരുമുണ്ട്. ജില്ലയില്‍ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടലുകള്‍ പലതും അടച്ചുപൂട്ടി. ചെറിയ തട്ടുകടകള്‍ മാത്രമാണ് ഇപ്പോള്‍ പൊതു ജനങ്ങള്‍ക്ക് ഏക ആശ്വാസം. ചൂടുവെള്ളവും പാലും തിളയ്ക്കുവാന്‍ മണിക്കൂറുകള്‍ ആവശ്യമായി വരുന്നതിനാല്‍ പാചകവാതകം കൂടുതല്‍ ചിലവാകുമെന്നതിനാലാണ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തുവാന്‍ ഹോട്ടല്‍ ഉടമകള്‍ തയ്യാറായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...

ഓപ്പറേഷൻ ഗ്ലോബൽ ഹണ്ട് : 20 ലഹരിക്കുറ്റവാളികളെ കണ്ടെത്തി ഏജൻസികൾ ; ഗൾഫിൽനിന്നടക്കം അറസ്റ്റ്...

0
കൊച്ചി : വിവിധ ലഹരിക്കേസുകളിൽ ഉൾപ്പെട്ട് വിദേശത്ത് കഴിയുന്ന ഇരുപതോളംപേരെ നാട്ടിലെത്തിക്കാൻ...