Saturday, June 1, 2024 11:58 pm

സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ച കേസിന് പിന്നാലെ അഡ്വക്കേറ്റ് ബി എ ആളൂരിനെതിരെ പുതിയ പരാതി. എറണാകുളം സ്വദേശിനിയായ യുവതിയാണ് ആളൂരിനെതിരെ പുതിയ പരാതി നൽകിയത്. ബിസിനസ് കൺസൾട്ടേഷൻ ആവശ്യത്തിനായി നൽകിയ അഞ്ച് ലക്ഷം രൂപ തിരിച്ച് നൽകിയില്ലെന്നാണ് യുവതിയുടെ പരാതി. ബിസിനസ് നിർത്തിയെന്നും പണം തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടപ്പോൾ തന്നില്ലെന്നാണ് പരാതി. പണം തിരിച്ച് ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. ഇതിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ആളൂർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഭൂമി കേസിൽ നിയമ സഹായം തേടിയെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കഴിഞ്ഞ ദിവസം അഡ്വ ബി എ ആളൂരിനെതിരെ പോലീസ് കേസെടുത്തിരുന്നു. ജനുവരി 31 ന് അഡ്വ. ആളൂരിന്‍റെ കൊച്ചിയിലെ ഓഫീസിൽ വെച്ച് ഉച്ചയ്ക്ക് ഒരു മണിയോടെ തന്‍റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. കേസിന്‍റെ ആളൂർ പലഘട്ടങ്ങളിലായി 7 ലക്ഷം രൂപ കൈപ്പറ്റിയെന്നും കൂടുതൽ തുക ചോദിച്ചത് കൊടുക്കാൻ കഴിയാതെ വന്നപ്പോൾ സഹകരിച്ചാൽ മതിയെന്ന് പറഞ്ഞ് അപമര്യാദയായി പെരുമാറിയെന്നുമാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്. വസ്തു കേസ് വേഗത്തിലാക്കാൻ ജഡ്ജിക്കും കമ്മീഷ്ണര്‍ക്കും നല്‍കാനെന്ന പേരിലാണ് 3 ലക്ഷം രൂപ ആഡ്വക്കറ്റ് ആളൂർ വാങ്ങിയതെന്നുമാണ് പരാതി. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും ഗൂഢാലോനയുണ്ടെന്നുമാണ് ആളൂരിന്‍റെ വാദം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

10 വയസ്സുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം ; താമരശ്ശേരിയിൽ 51കാരൻ അറസ്റ്റിൽ

0
കോഴിക്കാട്: 10 വയസുള്ള പെൺകുട്ടികൾക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ 51കാരൻ അറസ്റ്റിൽ....

ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ കാട്ടാന ആക്രമിച്ചു ; 18 കാരന് ദാരുണാന്ത്യം

0
വാൽപ്പാറ: തമിഴ്നാട് വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. വാൽപ്പാറയ്ക്കടുത്ത് പുതുക്കാട്...

‘ടൈം ടു ട്രാവൽ’ ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ് ; 1,177 രൂപ മുതൽ...

0
വരുന്ന സെപ്തംബർ മാസത്തിനുള്ളിൽ യാത്ര ചെയ്യുന്നതിന് പ്ലാനുണ്ടോ..? എങ്കിലിതാ എയർ ഇന്ത്യ...

ചെറുതോണിയിൽ ആരാധനാലയത്തിൽ പോയ രണ്ട് ആൺകുട്ടികളെ കാണാതായി ; തൊടുപുഴയിൽ കണ്ടെത്തി

0
ഇടുക്കി: ചെറുതോണിയിൽ രണ്ട് കുട്ടികളെ കാണാതായി. ചെറുതോണി സ്വദേശികളായ അജോൺ റോയ്...