പാർട്ടി കഴിഞ്ഞ് അമിത വേ​ഗതയിൽ ബിഎംഡബ്ല്യു കാർ ഓടിച്ചു, ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ദില്ലി അമിത വേ​ഗതയിലെത്തിയ ബിഎംഡബ്ല്യു കാർ ഇടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ദില്ലിയിലെ മോത്തി നഗറിലെ മെട്രോ സ്‌റ്റേഷന് സമീപം പുലർച്ചെ നാലോടെയാണ് അപകടം. പലചരക്ക് കടയുടമയായ അജയ് ഗുപ്ത (36) എന്നയാളാണ് മരിച്ചത്. മരുന്ന് വാങ്ങാൻ എത്തി വീട്ടിലേക്ക് മടങ്ങുമ്പോൾ അമിത വേഗതയിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ ഓടിച്ച യുവതിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. അശോക് വിഹാർ സ്വദേശിയായ ആർകിടെക്ടാണ് 28കാരിയായ യുവതി. ഗ്രേറ്റർ കൈലാഷിലെ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.

അമിത വേ​ഗതയിലാണ് കാർ എത്തിയതെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റയാളെ യുവതി തന്നെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്ന് ബന്ധുക്കൾ ഇഎസ്ഐ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചികിത്സക്കിടെ ഇയാൾ മരണത്തിന് കീഴടങ്ങി. ഒരു പാർട്ടി കഴിഞ്ഞ് യുവതി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അപക‌ടമുണ്ടായതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെ‌ട്ട യുവാവിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നടി മല്ലികാ സുകുമാരൻ താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജി വെച്ചു

0
കൊച്ചി: നടി മല്ലികാ സുകുമാരൻ താരസംഘടനയായ 'അമ്മ'യിൽ നിന്ന് രാജി വെച്ചു....

വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ ; മുരളീധരന് മറുപടിയുമായി വീണ ജോർജ്

0
പത്തനംതിട്ട : പകർച്ചവ്യാധി വ്യാപനത്തിൽ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്....

കുവൈത്തിൽ ബാച്ചിലർമാർക്ക് കുരുക്ക് മുറുകുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിലെ കുടുംബ-സ്വദേശി പാർപ്പിട മേഖലകളിൽ ബാച്ചിലർമാർ താമസിക്കുന്നതിനെതിരെ കർശന...

എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി പ്രതിപക്ഷം

0
തിരുവനന്തപുരം: എഐവൈഎഫ് മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കിയില്‍ പ്രയോഗിച്ചത് മലിനജലമെന്ന ആരോപണവുമായി...