കൂടരഞ്ഞിയിൽ മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പ്രതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: 40 വർഷം മുമ്പത്തെ ഇരട്ടക്കൊലപാത വെളിപ്പെടുത്തലിൽ കൂടരഞ്ഞിയിൽ മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി മോഹനനാണെന്ന് പോലീസ് തിരിച്ചറിഞ്ഞതിന് പിന്നാലെ പ്രതികരണവുമായി പ്രതി മുഹമ്മദലി. കുറ്റബോധം കൊണ്ടാണ് നാൽപ്പത് വർഷത്തിന് ശേഷം കൊലപാതകം പോലീസിനോട് ഏറ്റു പറഞ്ഞത്. ഉറങ്ങാൻ കഴിയാത്ത അവസ്ഥയായിരുന്നു. മദ്യപാനം സ്ഥിരമായി. കാട്ടിലും പറമ്പിലുമാണ് കിടന്നിരുന്നത്. ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയി. മകൻ മരിച്ചതോടെ കുറ്റബോധം കൂടി. സുഹൃത്തുക്കളോട് കൊലപാതകത്തെ കുറിച്ച് പറഞ്ഞിരുന്നെങ്കിലും ആരും വിശ്വസിച്ചില്ല. ഒടുവിലാണ് പോലീസിനെ അറിയിച്ചതെന്നും മുഹമ്മദലി.എല്ലാം തുറന്നു പറഞ്ഞപ്പോളാണ് സമാധാനം ആയത്. കൊല്ലണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. തന്നെ ലൈംഗികമായി ഉപദ്രവിച്ചതിലുള്ള ദേഷ്യം തീർത്തതാണ്.

തോട്ടിലേക്ക് തള്ളി ഇട്ടു. മൂന്ന് ദിവസത്തിന് ശേഷമാണു മരിച്ച വിവരം അറിഞ്ഞത്. തുടർന്ന് കൂടാരഞ്ഞിയിലേക്കുള്ള പോക്ക് വല്ലപ്പോഴുമായി. രണ്ടാമത്തെ കൊലപാതകത്തിന് ഇര ആയത് ആരെന്ന് കൂടി കണ്ടെത്തണം. കോഴിക്കോട് വെള്ളയിൽ ബീച്ചിൽ വെച്ചാണ് കൊലപാതകം. സുഹൃത്തിന്റെ പണം മോഷ്ടിച്ച ആളോട് പണം തിരികെ വാങ്ങാൻ പോയതാണ്. ബാബു എന്ന സുഹൃത്തിന്റെ പണം ആണ് മോഷ്ടിച്ചത്. കൊല്ലപ്പെട്ടത് ആരാണെന്ന് ബാബുവിന് അറിയാം. എന്നാൽ ബാബു എവിടെ എന്ന് എനിക്ക് അറിയില്ല. കൊലപാതക ശേഷം ബാബുവിനെ കണ്ടില്ല. ഏതു ശിക്ഷയും സന്തോഷത്തോടെ ഏറ്റു വാങ്ങുമെന്നും വേങ്ങര സ്വദേശി മുഹമ്മദലി .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കും ഓണക്കോടി സമ്മാനിച്ച് പ്രിയങ്ക ഗാന്ധി എംപി

0
വണ്ടൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങൾക്കും ശുചീകരണ തൊഴിലാളികൾക്കുമായി...

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...