രണ്ടാം പിണറായി സർക്കാർ വന്നശേഷം 28,000 കോടി രൂപയുടെ നിക്ഷേപമാണുണ്ടായത് ; മന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: രണ്ടാം പിണറായി സർക്കാർ വന്നശേഷം സംസ്ഥാനത്ത് 28,000 കോടി രൂപയുടെ നിക്ഷേപമാണുണ്ടായതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. തൊടുപുഴയിൽ സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്പാദനരംഗത്ത് കഴിഞ്ഞ സാമ്പത്തികവർഷം സംസ്ഥാനം 18.9 ശതമാനം വളർച്ച കൈവരിച്ചു. 2,67,636 എം.എസ്.എം.ഇകളാണ് രണ്ടേകാൽ വർഷത്തിനുള്ളിൽ ആരംഭിച്ചത്. ഇതിലൂടെ 17,210.38 കോടി രൂപയുടെ നിക്ഷേപവും 5,69,880 തൊഴിലവസരങ്ങളുമുണ്ടായി.ഇടുക്കി ജില്ലയിൽ മാത്രം 8563 സ്ഥാപനങ്ങൾ വന്നു. 567.71 കോടി രൂപയാണ് നിക്ഷേപം. രാജ്യത്ത് ആദ്യമായി നടപ്പിലാക്കുന്ന ക്യാംപസ് ഇൻഡസ്ട്രിയൽ പാർക്കിലേക്ക് 80 കോളേജുകൾ ഇതിനകം താത്പര്യം പ്രകടിപ്പിച്ചു.

ഉന്നതവിദ്യാഭ്യാസത്തിന്റെ സ്വഭാവവും മാറും വ്യവസായവും നടക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം അവിടെ ആരംഭിക്കുന്ന സ്ഥാപനത്തിൽ ജോലി ചെയ്യാം. സമയത്തിന് അനുസരിച്ച് പഠനത്തിലും ക്രെഡിറ്റ് ലഭിക്കും. വിദേശ രാജ്യങ്ങളിലെപ്പോലെ ഇവിടെയും പഠനത്തിനൊപ്പം താത്കാലിക ജോലി ഉറപ്പാക്കാനാകും.സ്ഥലത്തിന്റെ പരിമിതിയ്ക്ക് പരിഹാരമായാണ് ലാൻഡ് പൂളിങ് അവതരിപ്പിച്ചത്. ടൂറിസം, ഐടി, റോബോട്ടിക്സ്, എ.ഐ തുടങ്ങി 22 മുൻഗണനാ മേഖലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയിൽ നടത്തുന്ന നിക്ഷേപങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കാനുള്ള നയത്തിൽ ഭേദഗതി വരുത്തിയശേഷം ഒരു വർഷത്തിൽ 27 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങിയെന്നും മന്ത്രി പറയുകയും ചെയ്തു .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...