ഹോക്കിയില്‍ ഇന്ത്യയ്ക്ക് വൻ തിരിച്ചടി ; സെമിയില്‍ ജര്‍മനിയോട് പരാജയപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വി. ആവേശകരമായ സെമിയില്‍ ജര്‍മനിയാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ജര്‍മനിയുടെ ജയം. ഒരു ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. വെങ്കലമെഡലിനായി ഇന്ത്യയ്ക്ക് മത്സരമുണ്ട്. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് സെമിയില്‍ കരുത്തരായ ജര്‍മനിക്കെതിരേ ഇന്ത്യ കളിക്കാനിറങ്ങിയത്. ജര്‍മനിക്കെതിരേ മികച്ച പ്രകടനം കാഴ്ചവെച്ച സമീപകാല ചരിത്രവും ഇന്ത്യയ്ക്ക് ജയപ്രതീക്ഷയേകി. അതിന് സമാനമെന്നോണം പാരീസില്‍ തുടക്കത്തില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. ഏഴാം മിനിറ്റില്‍ നായകന്‍ ഹര്‍മന്‍പ്രീത് സിങ്ങാണ് ലക്ഷ്യം കണ്ടത്. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് താരം ഗോള്‍ കണ്ടെത്തിയത്.

ഗോള്‍ വഴങ്ങിയതിന് പിന്നാലെ തിരിച്ചടിക്കാന്‍ ജര്‍മനി മുന്നേറ്റങ്ങള്‍ ശക്തമാക്കി. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധം ഉറച്ചുനിന്നു. ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ ഒരു ഗോളിന് മുന്നിട്ടുനിന്നു. രണ്ടാം ക്വാര്‍ട്ടറില്‍ ജര്‍മനി മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവന്നതാണ് കണ്ടത്. രണ്ടാം ക്വാര്‍ട്ടര്‍ ആരംഭിച്ച് മൂന്നാം മിനിറ്റില്‍ തന്നെ സമനില ഗോള്‍ നേടി. പെനാല്‍റ്റി കോര്‍ണറില്‍ നിന്നാണ് ഗോള്‍ പിറന്നത്. ഗോണ്‍സാലോ പെയില്ലറ്റാണ് ലക്ഷ്യം കണ്ടത്. ശേഷം ഇന്ത്യ ഉണര്‍ന്നുകളിച്ചു. ലളിത് കുമാറിന്റേയും അഭിഷേകിന്റേയും ഷോട്ടുകള്‍ ലക്ഷ്യം കാണാതെ പോയി. രണ്ടാം ക്വാര്‍ട്ടറിന്റെ അവസാനം ജര്‍മനി വീണ്ടും ലക്ഷ്യം കണ്ടതോടെ ഇന്ത്യ പ്രതിരോധത്തിലായി. 27-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ റുയിര്‍ പെനാല്‍റ്റിയിലൂടെയാണ് വലകുലുക്കിയത്. രണ്ടാം ക്വാര്‍ട്ടറില്‍ 2-1 ന് ജര്‍മനി മുന്നിട്ടുനിന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...