തിരുവനന്തപുരം: മൂന്നുവർഷത്തേക്ക് നിരക്ക് വീണ്ടും കൂട്ടണമെന്ന ആവശ്യമുന്നയിച്ച് വൈദ്യുതിബോർഡ് റെഗുലേറ്റി കമ്മിഷന് അപേക്ഷ നൽകി. 2024-’25 വർഷം യൂണിറ്റിന് ശരാശരി 34 പൈസ കൂട്ടണമെന്നാണ് ആവശ്യം. ഉപയോഗം കൂടുന്ന ജനുവരിമുതൽ മേയ്‌വരെ സാധാരണ നിരക്കിനുപുറമേ യൂണിറ്റിന് പത്തുപൈസ അധികം വേണമെന്നതുൾപ്പടെയാണ് ഈ നിരക്ക്. മാസം 250 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്ന വീട്ടുകാർക്കും ചെറുകിട വ്യവസായങ്ങൾക്കും പകലും രാത്രിയിലും വെവ്വേറെ നിരക്ക് നടപ്പാക്കണം. ഈ വർഷം ജൂലായ് ഒന്നുമുതൽ 2027 മാർച്ച് 31 വരെ എല്ലാവർഷവും നിരക്കുകൂട്ടണം. എല്ലാ സോളാർ വൈദ്യുതി ഉത്പാദകർക്കും ടൈം ഓഫ് ദ ഡേ മീറ്റർ ഏർപ്പെടുത്തണം. പകൽ ഉത്പാദിപ്പിക്കുന്നതിന്റെ 80 ശതമാനമേ രാത്രിയിൽ തിരിച്ചുനൽകേണ്ടതുള്ളൂ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























