ക്ഷേത്ര സന്ദർശനം തുടർന്ന് പ്രധാനമന്ത്രി ; ഉച്ചക്ക് ശേഷം രാമേശ്വരത്ത് എത്തും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടിൽ ക്ഷേത്ര സന്ദർശനം തുടർന്ന് പ്രധാനമന്ത്രി. തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗം ക്ഷേത്രത്തിൽ നരേന്ദ്രമോദി ദർശനം നടത്തി. മോദിയുടെ ക്ഷേത്ര സന്ദർശനത്തിന് ബിജെപിയുടെ മിഷൻ സൌത്തുമായി ബന്ധമില്ലെന്ന് കേന്ദ്രമന്ത്രി എൽ.മുരുകൻ പറഞ്ഞു. അയോധ്യയിലെ പ്രതിഷ്ഠ ചടങ്ങിന്  മുന്നോടിയായുളള ക്ഷേത്രപര്യടനത്തിൽ നരേന്ദ്ര മോദി ആദ്യമെത്തിയത് തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗനാഥസ്വാമി ക്ഷേത്രത്തിൽ. റോഡ് ഷോയായി ക്ഷേത്രത്തിലെത്തിയ മോദിയെ  മുഖ്യപുരോഹിതന്മാർ ചേർന്ന് സ്വീകരിച്ചു. കമ്പരാമായണ പാരായണത്തിലും പ്രധാനമന്ത്രി പങ്കുചേർന്നു.

ഉച്ചയ്ക്കുശേഷം  രാമേശ്വരത്ത് എത്തുന്ന മോദി സീതയ്ക്കൊപ്പം രാമൻ പ്രതിഷ്ഠ നടത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ശിവക്ഷേത്രമായ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. നാളെ ധനുഷ്ടകോടി കോതണ്ടരാമ സ്വാമി ക്ഷേത്രവും സന്ദർശിച്ച ശേഷമാകും മോദി വൈകിട്ടോടെ അയോധ്യയിലെത്തുക. വിശ്വാസവും പ്രാദേശിക സംസ്കാരവും വികസനവും കൂട്ടിയിണക്കി തെക്കേ ഇന്ത്യയിൽ പ്രചാരണം എന്ന ബിജെപി ലൈനുമായി മോദിയുടെ ക്ഷേത്രപര്യടനത്തെ ബന്ധിപ്പിക്കേണ്ടതില്ലെന്നാണ് കേന്ദ്രമന്ത്രി എൽ. മുരുകന്റെ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...