അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ ആദിവാസി ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഡ്വക്കറ്റ് ജനറലിന്റെ ഓഫിസില്‍ ആദിവാസി ജീവനക്കാരന് മര്‍ദനമേറ്റതായി പരാതി. ഇടുക്കി ജില്ലിയിലെ നന്ദനു കൃഷ്ണന്‍കുട്ടിയെന്ന ജീവനക്കാരാനാണ് മേലുദ്യോഗസ്ഥനായ അജേഷ് പി.ബി ക്കെതിരെ കൊച്ചി സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2019 നവംബറിലാണ് നന്ദനു ഓഫിസിലെ അറ്റന്‍ഡറായി ജോലിയില്‍ പ്രവേശിച്ചത്. മേലുദ്യോഗസ്ഥന്‍ നിരന്തരം വംശീയമായി അധിക്ഷേപം തുടര്‍ന്നു. ഒടുവില്‍ മേയ് 21ന് രാവിലെ യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതിയില്‍ പറയുന്നത്. മര്‍ദ്ദിച്ചതിന്റെ പേരില്‍ പരാതി നല്‍കിയാല്‍ ജോലിയില്‍നിന്ന് പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്ന് നന്ദനു പറഞ്ഞു.

മേലുദ്യോഗസ്ഥന്റെ അടികൊണ്ട് താഴെ വീണ നന്ദനുവിനെ ഓഫിസിലെ മറ്റ് ജീവനക്കാരാണ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വിദഗ്ധ ചികില്‍സ തേടി. ഇ.എന്‍.ടി വിഭാഗം നടത്തിയ പരിശോധനയില്‍ കര്‍ണപുടത്തിന് പരിക്കുണ്ടെന്ന് കണ്ടെത്തിയതായി പരാതിയില്‍ പറയുന്നു. മര്‍ദ്ദിച്ച മേലുദ്യോഗസ്ഥന് സര്‍വീസ് സംഘടനയില്‍ സ്വാധീനമുള്ളതിനാല്‍ കള്ളക്കേസില്‍ കുടുക്കി ജോലി കളയുമെന്ന ഭീഷണി തുടരുകയാണ്. തനിക്ക് എ.ജിയുടെ ഓഫിസില്‍ ജോലി ചെയ്യാന്‍ ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയെങ്കിലും പോലീസ് ഇതുവരെ നന്ദനുവിന്റെ മൊഴിയെടുത്തിട്ടില്ല. അഡ്വക്കറ്റ് ജനറലിന്റെ ഓഫിസിലെ സ്വാധീനം ഉപയോഗിച്ച്‌ കേസ് അട്ടിമറിക്കുമോയെന്ന ആശങ്ക പരാതിക്കാരനുണ്ട്. അതിനാല്‍ പട്ടികജാതി ഗോത്ര കമ്മീഷനും പരാതി നല്‍കുമെന്ന് നന്ദനു പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചങ്ങനാശ്ശേരിയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം ; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
കോട്ടയം : ചങ്ങനാശ്ശേരി എ.സി. റോഡിൽ ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് മേപ്രാൽ...

മംഗലാപുരത്തെ പാലക്കാട് ഡിവിഷനില്‍ നിന്നും വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: മംഗലാപുരത്തെ പാലക്കാട് ഡിവിഷനിൽ നിന്ന് നീക്കം വേര്‍പെടുത്താനുള്ള തീരുമാനം ഏകപക്ഷീയമെന്ന്...

‘സ്‌കൂളമ്മയ്ക്ക് ഓണപ്പുടവ’ : ജില്ലാതല ഉദ്ഘാടനം നടന്നു

0
​പറക്കോട് : പള്ളിക്കൂടം ടി.വി.യുടെ ആഭിമുഖ്യത്തിൽ സംസ്ഥാന തലത്തിൽ നടപ്പാക്കുന്ന ‘സ്‌കൂളമ്മയ്ക്ക്...

പാർലമെൻ്റ് സ്ട്രീറ്റിലെ വിജയം ; കൂടുതൽ കേസുകൾ ഏറ്റെടുക്കാൻ രാഹുൽ ​ഗാന്ധി

0
ന്യൂഡൽഹി : പ‍ാലമെൻ്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ ഇന്നലെ നടത്തിയ ധർണ...