കേരള പോലിസ് ക.തൊ.യൂ.പ്ര ആകുന്നു ; വിവാദകേസില്‍ പ്രായപൂര്ത്തിയാകാത്ത ഇരയെ പ്രതിക്കു കെട്ടിച്ചു കൊടുക്കാന്‍ തീരുമാനിച്ചു : പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേസന്വേഷണത്തിനു പറ്റിയില്ലെങ്കില്‍ കേരള പോലിസ് കല്യാണ തൊഴിലാളി യൂണിയന്‍ പ്രസിഡന്റായി
(ക.തൊ.യൂ.പ്ര) മാറുന്നു, വിവാദകേസില്‍ പ്രായപൂര്ത്തിയാകാത്ത ഇരയെ പ്രതിക്കു കെട്ടിച്ചു കൊടുക്കാന്‍ തീരുമാനിച്ചതായി പരാതി. ചില സന്ദര്‍ഭങ്ങളില്‍ വിവാഹദല്ലാളാകാനും എറണാകുളം നോര്‍ത്ത് പോലീസ് തയ്യാറാണ്. അഞ്ചുമക്കള്‍ക്ക് പോലീസ് അഞ്ചുലക്ഷം വിലയിട്ട സംഭവത്തിലാണ് പോലീസിന്റെ ഒത്തുതീര്‍പ്പുനീക്കം നടത്തുന്നത്. കേസില്‍ ബലാത്സംഗക്കുറ്റത്തിന് അറസ്റ്റിലായ ആള്‍ക്ക് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹംചെയ്തുകൊടുക്കാന്‍ എസ്‌ഐ ആവശ്യപ്പെട്ടു എന്നു പരാതി.

ആരോപണ വിധേയനായ എഎസ്‌ഐക്ക് സ്ഥലം മാറ്റം നല്‍കി മുഖം രക്ഷിക്കാനൊരുങ്ങുകയാണ് പോലീസ്. നോര്‍ത്ത് സ്റ്റേഷന്‍ എഎസ്‌ഐ വിനോദ് കൃഷ്ണയെയാണ് എആര്‍ ക്യാംപിലേക്കു മാറ്റിയത്. പ്രതിയെയും പെണ്‍കുട്ടിയെയും തീവണ്ടിയില്‍ ഒരേ ബോഗിയില്‍ ഡല്‍ഹിയില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് പോലീസുകാര്‍ പെണ്‍കുട്ടിക്ക് ഇത്തരത്തില്‍ ഉപദേശം നല്‍കിയതെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. മെഡിക്കല്‍ പരിശോധനയില്‍ ആറാഴ്ച ഗര്‍ഭിണിയാണെന്നും പരിഹാരമായി ബലാത്സംഗം ചെയ്തയാളെക്കൊണ്ട് വിവാഹം കഴിപ്പിക്കാമെന്നും പെണ്‍കുട്ടിയോട് പറഞ്ഞതായാണ് ആരോപണം. ഫൈസാനും സുബൈറുമാണ് പ്രതികള്‍.

പ്രതിയുടെ പിതാവ് ഒട്ടേറെത്തവണ ഫോണില്‍ ബന്ധപ്പെട്ടതായും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. പ്രതിയുടെ പിതാവിന് ഫോണ്‍നമ്പര്‍ നല്‍കിയത് പോലീസാണെന്നും ഇവര്‍ ആരോപിച്ചു. അതേസമയം പോലീസ് ചില്‍ഡ്രന്‍സ് ഹോമിലാക്കിയ പെണ്‍മക്കളെ കാണാന്‍ മാതാവിനു കഴിഞ്ഞ ദിവസം അനുമതി ലഭിച്ചു. മക്കളെ നേരില്‍ കാണാന്‍ അനുവദിക്കുന്നില്ലെന്നും വിഡിയോ കോള്‍ വഴി മാത്രമാണ് ഒരു തവണ കാണാന്‍ അനുവദിച്ചതെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടിരുന്നു. അരമണിക്കൂറോളം മക്കളോടുസംസാരിച്ചെന്നും വീട്ടിലേക്കു വരണമെന്ന് മക്കള്‍ പറഞ്ഞെന്നും അമ്മ പറഞ്ഞു.

സഹോദരങ്ങളുടെ പേരില്‍ കേസുള്ള കാര്യവും പെണ്‍കുട്ടികള്‍ക്ക് അറിയില്ല. സംഭവത്തില്‍ അന്വേഷണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് മാതാവ് ആവശ്യപ്പെട്ടു. കേരള പോലീസിനെ വിശ്വാസമുണ്ടെങ്കിലും എറണാകുളം നോര്‍ത്ത് പോലീസിനെ വിശ്വാസമില്ല. അതുകൊണ്ട് സി.ബി.ഐ.യെയോ മറ്റേതെങ്കിലും ഏജന്‍സിയെയോ അന്വേഷണം ഏല്‍പ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം. തെളിവുകള്‍ പോലീസിനു കൈമാറാനും കുടുംബത്തിന് ഭയമുണ്ട്. മകളുടെ ഫോണ്‍ പോലീസ് പിടിച്ചെടുത്തിരുന്നു.

ഇത് പരിശോധിച്ചാല്‍ സത്യം പുറത്തുകൊണ്ടുവരാനാകുമെന്നാണ് മാതാവ് പറയുന്നത്. സംഭവം വിവാദമായതോടെ സ്വമേധയാ കേസെടുത്ത ഹൈക്കോടതി സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. 25 ന് കേസ് കോടതി പരിഗണിക്കും. വീടുവിട്ടിറങ്ങിയ പെണ്‍കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മിഷനും‍ കേസെടുത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നെഹ്‌റു ട്രോഫി വള്ളംകളിക്കു മുൻപേ വാക്കേറ്റം ; അതിഥിത്തൊഴിലാളി തുഴച്ചിലുകാരുടെ എണ്ണത്തെച്ചൊല്ലി തർക്കം

0
ആലപ്പുഴ : അതിഥിത്തുഴച്ചിലുകാരുടെ എണ്ണത്തിലും സ്റ്റാർട്ടിങ്ങിലും തട്ടി ബഹളമയമായി നെഹ്റു പവിലിയനിൽ...

പ്രവർത്തനങ്ങളിൽ രഹസ്യസ്വഭാവം സൂക്ഷിക്കണം ; സർക്കാർ കെട്ടിടംവിട്ട് വാടകക്കെട്ടിടങ്ങളിലേക്ക് മാറാൻ ജി എസ് ടി...

0
കൊല്ലം : സ്വന്തം കെട്ടിടംവിട്ട്, ചരക്കുസേവനനികുതി (ജി.എസ്.ടി.) ഇന്റലിജൻസ് വിഭാഗം വാടകക്കെട്ടിടങ്ങളിലേക്ക്...

മംഗളൂരുവിനെ പാലക്കാട് ഡിവിഷനിൽ നിന്നും ഒഴിവാക്കിയ നടപടി ; ട്രെയിൻ സമയമാറ്റത്തിന് സാധ്യത

0
കോഴിക്കോട്: പാലക്കാട് ഡിവിഷനില്‍ നിന്നും മംഗലാപുരത്തെ ഒഴിവാക്കിയ റെയില്‍വേയുടെ നടപടിയെ തുടര്‍ന്ന്...

എൽ ഡി എഫ് സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബി ചെലവഴിച്ചത് 240 കോടിരൂപ...

0
തിരുവനന്തപുരം : എൽ.ഡി.എഫ്. സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് കിഫ്ബിയിലെ പണം ഉപയോഗിച്ചുവെന്ന്...