കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനിടെ ചില സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിനിടെ ചില സംസ്ഥാനങ്ങളില്‍ രോഗികളുടെ എണ്ണം ഉയരുന്നു. ഡല്‍ഹി, ഹരിയാന, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് പ്രതിദിന ശരാശരി കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത്. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുറയുമ്പോഴാണ് ചില സംസ്ഥാനങ്ങളില്‍ കണക്കില്‍ ഉയര്‍ച്ച രേഖപ്പെടുത്തന്നത്. നിലവില്‍ രോഗം ബാധിക്കുന്നവര്‍ക്ക് കാര്യമായ ലക്ഷണങ്ങളില്ലെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സ്കൂളുകള്‍ തുറന്നതിന് പിന്നാലെ നിരവധി കുട്ടികള്‍ക്ക് രോഗം ബാധിക്കുന്നുണ്ട്. കുട്ടികളിലൂടെ രോഗം മറ്റുള്ളവരിലേക്കും എത്തുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്കൂളുകള്‍ വീണ്ടും തുറന്നതോടെ വാക്സിന്‍ സംരക്ഷണമില്ലാത്ത വലിയൊരു വിഭാഗം കുട്ടികള്‍ സ്കൂളിലെത്തുന്നതും രോഗബാധ വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. ഡല്‍ഹിയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തില്‍ നിന്നും 2.7 ശതമാനത്തിലേക്ക് വര്‍ധിച്ചിരുന്നു. 160 പേര്‍ക്കാണ് ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. അയല്‍ സംസ്ഥാനമായ ഹരിയാനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനയുണ്ടായി. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആരോഗ്യവിദഗ്ധരുടെ യോഗം വിളിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി ദുബായ്

0
ദുബായ് : സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി റീട്ടെയില്‍ ഷോപ്പുകളില്‍ പരിശോധന കര്‍ശനമാക്കി...

പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു : പ്രതിക്ക് അഞ്ചുവർഷം തടവ്

0
കൊച്ചി: പത്തു വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും...

കോളേജുകളിൽ‌ ‘അതിഥി’ വിദ്യാർഥികളെത്തും ; പഠനവും ജീവിതച്ചെലവും സർക്കാർ ഏറ്റെടുക്കും

0
തിരുവനന്തപുരം : സർക്കാർ സ്പോൺസർഷിപ്പിൽ വിദേശത്തെയും മറ്റു സംസ്ഥാനങ്ങളിലെയും വിദ്യാർഥികൾ കേരളത്തിൽ...

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയപ്പോൾ ഭീഷണി ; കാമുകനെ ഇരുമ്പു ദണ്ഡ് കൊണ്ട് അടിച്ച് കൊന്നു

0
ലക്നൗ: കാമുകനെ ഇരുമ്പുദണ്ഡ‍് കൊണ്ട് അടിച്ച് കൊലപ്പെടുത്തിയ ശേഷം വാഹനമടക്കം കത്തിച്ച...