ദേശീയപാതയില്‍ ടാങ്കര്‍ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ചു ; വന്‍ദുരന്തം ഒഴിവായി

For full experience, Download our mobile application:
Get it on Google Play

വടകര : ദേശീയപാതയില്‍ ടാങ്കര്‍ലോറിയും ചരക്കുലോറിയും കൂട്ടിയിടിച്ച്‌ വന്‍ദുരന്തം ഒഴിവായി. കേളു ബസാറില്‍ ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം. മംഗലാപുരത്തുനിന്ന് വരുകയായിരുന്ന ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ പാചകവാതക ടാങ്കറും ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. കൂട്ടിയിടിയില്‍ ലോറികളുടെ മുന്‍ഭാഗം തകര്‍ന്നു. ലോറിയുടെ കാബിനില്‍ കുടുങ്ങിയ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേശീയപാത നിര്‍മാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു ഭാഗം കുഴിച്ചുനീക്കിയിരുന്നു. അപകടത്തില്‍ പാചകവാതക ചോര്‍ച്ച ഉണ്ടാവാത്തതും റോഡിന്റെ ഒരു ഭാഗത്തേക്ക് മറിയാത്തതും കാരണം വന്‍ ദുരന്തം ഒഴിവായി. അപകടത്തില്‍പെട്ട ഇരു വാഹനങ്ങളും ക്രെയിന്‍ ഉപയോഗിച്ച്‌ നേരെയാക്കിയെങ്കിലും ഉച്ചവരെ ദേശീയപാത ഗതാഗത കുരുക്കില്‍ സ്തംഭിച്ചു.

വടകരയില്‍നിന്നും അഗ്നിരക്ഷാസേനയും ചോമ്പാല പോലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ടാങ്കര്‍ലോറിയുടെ കാബിന്‍ വേര്‍പെടുത്തി സ്ഥലത്തുനിന്ന് മാറ്റി. ദേശീയപാതയില്‍ ടാങ്കറുകള്‍ അപകടത്തില്‍പെടുന്നത് സ്ഥിരം കാഴ്ചയാവുന്ന സ്ഥിതിയാണുള്ളത്. ദേശീയപാതയില്‍ അടുത്തിടെ ടാങ്കര്‍ലോറികള്‍ കൂട്ടിയിടിച്ച്‌ രണ്ട് അപകടങ്ങളാണ് ഉണ്ടായത്. രണ്ട് സംഭവങ്ങളിലും വന്‍ദുരന്തമാണ് ഒഴിവായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്‍ഡിഗോ വിമാനത്തില്‍ ഇ പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി ; തുടരന്വേഷണത്തിന് പുതിയ സംഘം

0
തിരുവനന്തപുരം: ഇന്‍ഡിഗോ വിമാനത്തില്‍ സിപിഎം നേതാവ് ഇ പി ജയരാജന്‍ ആക്രമിച്ചെന്ന...

കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി

0
കോഴിക്കോട്: കോഴിക്കോട് ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. മലബാർ മെഡിക്കൽ...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

സ്ത്രീ സൗജന്യ യാത്രാ സർവീസുകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് കോര്‍പ്പറേഷൻ

0
തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശിനി സർവീസുകൾക്ക് നേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ...