ഹൈദരാബാദിൽ വീണ്ടും കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി ; ടാക്‌സി ഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ഹൈദരാബാദില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായി. 11 വയസുള്ള പെണ്‍കുട്ടിയാണ്‌ ഇക്കഴിഞ്ഞ മെയ് 31ന് പീഡനത്തിനിരയായത്. 17കാരിയെ ആഡംബര കാറില്‍ കയറ്റി കൂട്ടബലാത്സംഗം ചെയ്‌ത് ദിവസങ്ങള്‍ക്കകമാണ് വീണ്ടും ഹൈദരാബാദില്‍ കൗമാരക്കാരി പീഡനത്തിനിരയായത്. സംഭവത്തില്‍ ടാക്‌സി ഡ്രൈവറും കൂട്ടാളിയും പോലീസിന്റെ പിടിയിലായി. ടാക്‌സി ഡ്രൈവര്‍ ഷെയ്ഖ് കലീം അലി എന്ന കലീം, മുഹമ്മദ് ലുഖ്‌മാന്‍ അഹമ്മദ് യസ്‌ദാനി എന്ന ലുഖ്‌മാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്. മെയ് 31ന് പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ മൊഗല്‍പുര പോലീസില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 1ന് പുലര്‍ച്ചെ അഞ്ച് മണിക്ക് സമീപ പ്രദേശത്ത് നിന്നും പോലീസ് പെണ്‍കുട്ടിയെ കണ്ടെത്തി. പിന്നീട് മൊഴി രേഖപ്പെടുത്തുന്നതിനായി പെണ്‍കുട്ടിയെ ഭറോസ കേന്ദ്രത്തിലേക്ക് മാറ്റി. തുടര്‍ന്നാണ് താന്‍ പഹാഡി ഷെരീഫിലെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകുകയാണെന്നും പീഡനത്തിനിരയായ വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തുന്നത്.

പെണ്‍കുട്ടി തനിച്ചിരിക്കുന്നത് കണ്ട കലീം എവിടെയെങ്കിലും പോകണോ എന്ന് ചോദിച്ച്‌ പെണ്‍കുട്ടിയെ സമീപിച്ചു. ഷഹീന്‍ നഗറിലേക്ക് പോകണമെന്നും എന്നാല്‍ കൈയില്‍ പണമില്ലെന്നും പെണ്‍കുട്ടി മറുപടി നല്‍കി. പെണ്‍കുട്ടിയെ വീട്ടിലാക്കാമെന്ന് വാഗ്‌ദാനം നല്‍കി കലീം കാറില്‍ കയറ്റി കൊണ്ടുപോയി. വഴിമധ്യേ രണ്ടാം പ്രതി ലുഖ്‌മാനെ കാറില്‍ കയറ്റുകയും ഇരുവരുമൊത്ത് കൊണ്ടുര്‍ഗ് ഗ്രാമത്തിലുള്ള ലുഖ്‌മാന്‍റെ വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോകുകയും ചെയ്‌തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...