എസ്എഫ്ഐ എന്നും കമ്മ്യൂണിസ്റ്റ് ക്യാപ്റ്റന്മാരുടെ നെറികേടുകൾ ന്യായീകരിക്കാൻ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങൾ : കുറിപ്പ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : 1989-ല്‍ ബീജിംഗിലെ ടിയാനന്‍മെന്‍ സ്ക്വയറില്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രകടനങ്ങളും അതിനെ അടിച്ചമര്‍ത്താന്‍ ചൈനീസ് ഭരണകൂടം നടത്തിയ കൂട്ടക്കൊലയുടേയും ഓര്‍മ്മകളുടെ മുപ്പത്തിരണ്ട് വര്‍ഷം കടന്നു പോകുകയാണ്. ഈ അവസരത്തില്‍ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊലയെയും ഇന്ത്യയിലെ കമ്യുണിസ്റ്റുകാരെക്കുറിച്ചും വിടി ബല്‍റാം പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

ചരിത്രത്തില്‍ സമാനതകളില്ലാത്ത നിഷ്ഠൂരതയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ജനാധിപത്യത്തിനായി വാദിച്ച സ്വന്തം പൗരന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയതെന്ന് വിടി ബല്‍റാം പറയുന്നു. എസ്‌എഫ്‌ഐ എന്നത് എന്നും കമ്മ്യൂണിസ്റ്റ് ക്യാപ്റ്റന്മാരുടെ നെറികേടുകള്‍ ന്യായീകരിക്കാന്‍ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങളാണെന്നും വിടി ബല്‍റാം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നു.

കുറിപ്പ് പൂര്‍ണ്ണ രൂപം,
കമ്മ്യൂണിസമെന്നത് എന്തോ മാനവികതയുടെ പ്രത്യയശാസ്ത്രമാണെന്ന തെറ്റിദ്ധാരണ ഇപ്പോഴും വച്ചുപുലര്‍ത്തുന്ന നിഷ്ക്കളങ്കര്‍ ഈ വീഡിയോ നിര്‍ബ്ബന്ധമായും കാണണം. ചരിത്രത്തില്‍ സമാനതകളില്ലാത്ത നിഷ്ഠൂരതയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ജനധിപത്യത്തിനായി വാദിച്ച സ്വന്തം പൗരന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയത്. പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെയാണ് അന്ന് ടാങ്കുകള്‍ കയറ്റി ചതച്ചരച്ചും യന്ത്രത്തോക്കുകള്‍ കൊണ്ട് വെടിവെച്ചു വീഴ്ത്തിയും ചൈനീസ് പട്ടാളം കശാപ്പു ചെയ്തത്.

എസ്‌എഫ്‌ഐ എന്നത് എന്നും കമ്മ്യൂണിസ്റ്റ് കേപ്റ്റന്മാരുടെ നെറികേടുകള്‍ ന്യായീകരിക്കാന്‍ മാത്രം വിധിക്കപ്പെട്ട പടുജന്മങ്ങളാണെന്നും സീതാറാം യെച്ചൂരി എന്ന അഭിനവ ‘ജനാധിപത്യവാദി’യുടെ തനിസ്വരൂപം എന്താണെന്നും തുറന്നുപറയുന്ന ഒരു പരിപാടി ഒരു മലയാള മാധ്യമ പ്രവര്‍ത്തകനില്‍ നിന്നുണ്ടായതില്‍ അത്ഭുതവും സന്തോഷവുമുണ്ട്. ബാബു രാമചന്ദ്രന് അക്കാര്യത്തില്‍ അഭിനന്ദനങ്ങള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

50 ജീവനക്കാരെ പുറത്താക്കി എൻ.ടി.എ. ; നിലവിലുള്ള രീതികളിൽ പൂർണമായ മാറ്റങ്ങൾ വരുത്തും :...

0
ന്യൂഡൽഹി : നീറ്റ് ബിരുദ പരീക്ഷാചോർച്ചയ്ക്കും യു.ജി.സി.-നെറ്റ് പരീക്ഷകളിലെ ഗുരുതര വീഴ്ചകൾക്കും...

പാർട്ടി പരിപാടികളിൽ വന്ദേമാതരം ആദ്യ 2 ചരണങ്ങളേ ആലപിക്കാവൂ ; സംസ്ഥാന ഘടകങ്ങൾക്ക് കർശന...

0
ന്യൂഡൽഹി: എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന് പിന്നാലെ...

വീണ്ടും പൊതുമേഖലാ ബാങ്ക് ലയനം : വികസിത് ഭാരത് ബാങ്കിങ്ങിനായി ഉന്നതതല സമിതി ഉടൻ...

0
ന്യൂഡൽഹി : വികസിത് ഭാരതമെന്ന ലക്ഷ്യത്തിലൂന്നി രാജ്യത്തെ ബാങ്കിങ് സംവിധാനം പരിഷ്കരിക്കുന്നതിന്റെ...

മെസി വിവാദം : സ്‌പോൺസറുടെ ഫണ്ട് സമാഹരണം പരിശോധിക്കാൻ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം

0
തിരുവനന്തപുരം : ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് പ്രചരിപ്പിച്ച് നടത്തിയ സാമ്പത്തിക ഇടപാടിൽ...