തമിഴ്നാട്ടില്‍ സമാന്തര ടെലിഫോണ്‍ എക്സ്​ചേഞ്ച്​ നടത്തിയ കേസില്‍ മലയാളി യുവാവ്​ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്നാട്ടില്‍ സമാന്തര ടെലിഫോണ്‍ എക്സ്​ചേഞ്ച്​ നടത്തിയ കേസില്‍ മലയാളി യുവാവ്​ അറസ്റ്റില്‍. മലപ്പുറം സ്വദേശി നൗഫല്‍ (35) ആണ്​ പിടിയിലായത്.​ഇയാളെ കോടതി റിമാന്‍ഡ്​ ചെയ്തു. മുഖ്യപ്രതി അനീഷ്​ ഉള്‍പ്പെടെ രണ്ട്​ മലയാളികളെ കൂടി പോലീസ്​ അന്വേഷിക്കുന്നുണ്ട്​. രാജ്യാന്തര കാളുകള്‍ ലോക്കല്‍ കാളുകളാക്കി മാറ്റിയാണ്​ തട്ടിപ്പ്​ നടത്തുന്നത്​.

രണ്ടാഴ്ചക്കിടെ 72 ലാന്‍ഡ്‌ലൈന്‍ കണക്ഷനുകളില്‍ നിന്ന് 10,000 മുതല്‍ 15,000 വരെ കാളുകള്‍ വന്നതായി ബി.എസ്.എന്‍.എല്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ചെന്നൈ ഈസ്റ്റ് കോസ്റ്റ് റോഡിലെ കാനത്തൂര്‍ നൈനാര്‍ കുപ്പം പ്രദേശത്തെ വാടകവീട്ടിലാണ്​ സമാന്തര എക്സ്​ചേഞ്ച്​ പ്രവര്‍ത്തിച്ചിരുന്നത്​. ബി.എസ്​.എന്‍.എല്‍ അധികൃതരും പോലീസും നടത്തിയ റെയ്​ഡില്‍ ഏഴ് സിം ബോക്സുകള്‍ കണ്ടെടുത്തു. ഓരോ ബോക്സിലും ഒരേസമയം 32 സിം കാര്‍ഡുകള്‍ വരെ പ്രവര്‍ത്തിപ്പിക്കാനാവും. വീടിന്​ 7500 രൂപയാണ്​ വാടക നല്‍കിയത്​.

ബി.എസ്.എന്‍.എല്‍, എയര്‍ടെല്‍, ജിയോ തുടങ്ങിയ കമ്പനികളെ കബളിപ്പിച്ച്‌ രാജ്യാന്തര ഫോണ്‍ കാളുകള്‍ ലോക്കല്‍ കാളുകളാക്കി മാറ്റി വരുമാന നഷ്ടമുണ്ടാക്കിയതിനാണ്​ കേസ്​. ഇതിനായി 224 ഉപഭോക്താക്കളുടെ പേരില്‍ വ്യാജ സിം കാര്‍ഡുകള്‍ വാങ്ങി. ഇവ പ്രത്യേക ഉപകരണങ്ങളുമായി ബന്ധിപ്പിച്ച്‌ നെറ്റ്‌വര്‍ക്ക് ഉണ്ടാക്കി വ്യാജ നമ്പറുകള്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

എല്ലാ നമ്പറുകളും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് വാങ്ങിയത്​. വിദേശത്തു നിന്നുള്ള​ പ്രത്യേക സോഫ്റ്റ്​വെയര്‍ ഉപയോഗിച്ച്‌ വോയ്​സ്​ ഓഫ്​ ഇന്‍റര്‍നെറ്റ് പ്രോട്ടോകോള്‍ കാളുകള്‍​ ചെയ്യുന്നതിനാല്‍ സമാന്തര എക്സ്​ചേഞ്ച്​ മുഖേന സംസാരിക്കുന്നവരുടെ വിവരങ്ങള്‍ നെറ്റ്‌വര്‍ക്ക് കമ്പനികള്‍ക്ക്​ ലഭ്യമാവാറില്ല. പ്രതികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഭിജീത് ദിപ്കെ‌ എഎപി പ്രവർത്തകൻ ; രൂക്ഷ വിമർശനവുമായി കിരൺ റിജിജു

0
ഡൽഹി : കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കയ്ക്കെതിരെ തുറന്നടിച്ച്...

മാസപ്പടി കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിൻ്റെ വീട്ടിലും ഇഡി റെയ്ഡ്

0
കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം നിഖിലിൻ്റെ ഫ്ലാറ്റിൽ ഇ...

സേ പരീക്ഷ ഫീസ് കുറച്ചു, വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ കോളജ്...

0
എറണാകുളം : വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ച് കോതമംഗലം എം എ എൻജിനീയറിങ്...

‘കേരളത്തിലെ വൈദ്യുതപ്രതിസന്ധിക്ക് കാരണം കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജ്’ ; വെള്ളാപ്പള്ളി

0
ആലപ്പുഴ : സംസ്ഥാനം കടുത്ത ഊർജപ്രതിസന്ധി നേരിടുകയാണെന്നും കെ.എസ്.ഇ.ബി.യിലെ യൂണിയൻ‌രാജാണ് പ്രശ്നങ്ങൾക്കു...