പി.സി. ജോർജിനെ പിന്തുണച്ച്​​ ‘കത്തോലിക്കാ സഭ’ ; തീവ്രവാദ പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നവരെ നിശ്ശബ്ദരാക്കാൻ വ്യഗ്രത

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി.സി. ജോര്‍ജിനെ പിന്തുണച്ചും വോട്ടിനുവേണ്ടി മതതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുന്നതായി ആരോപിച്ചും തൃശൂര്‍ അതിരൂപത മുഖപത്രമായ ‘കത്തോലിക്കാസഭ’.കേരളത്തില്‍ തീവ്രവാദ നിലപാടുകള്‍ അപകടകരമായ നിലയിലേക്ക് വളരുകയാണെന്ന്​ ‘കത്തോലിക്കാസഭ’ പറയുന്നു.

വര്‍ഗീയ കലാപം ബോധപൂര്‍വം സൃഷ്ടിക്കാന്‍ തീവ്രവാദികള്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന സംശയം ബലപ്പെടുന്നുണ്ട്. ഐ.എസ് ഇന്ത്യ ഘടകത്തിലെ 200ഓളം പേരില്‍ ഭൂരിഭാഗവും കേരളത്തിലും കര്‍ണാടകയിലുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സില്‍ 2020 ജൂലൈ 23ന് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ടെന്നും ലേഖനത്തില്‍ പറയുന്നു.

മതവിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച്‌ ഒരു രാഷ്ട്രീയ നേതാവിനെതിരെ മൂന്ന് പ്രമുഖ രാഷ്ട്രീയ യുവജന സംഘടനകളുടെ നേതാക്കളാണ് കേസ് കൊടുത്തതെന്ന് പി.സി. ജോര്‍ജിന്‍റെ പേര് പറയാതെ പിന്തുണച്ച്‌​ ‘കത്തോലിക്കാസഭ’ പറയുന്നു. മത -രാഷ്ട്രീയ തീവ്രവാദ ശക്തികള്‍ സംഘടിതമായി കൊലവിളി നടത്തുമ്പോള്‍ രാഷ്ട്രീയ കക്ഷികള്‍ പുലര്‍ത്തിയ നിശ്ശബ്ദത അവരുടെ നിഷ്പക്ഷതയില്‍ സംശയം ബലപ്പെടുത്തുന്നു. മയക്കുമരുന്ന് വ്യാപാരം വഴി ലഭിക്കുന്ന പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ മയക്കുമരുന്ന് വ്യാപാരവും തീവ്രവാദ നിലപാടുകളും തഴച്ചുവളരുമ്പോള്‍ അത് ഭാവിയെ അപകടത്തിലാക്കുമെന്ന് ‘കത്തോലിക്കാസഭ’ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...