മദ്യപിച്ച് വാഹനമോടിച്ച് എക്സൈസ് മന്ത്രിയുടെ കാറിൽ ഇടിച്ചു ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തളിപ്പറമ്പ് : മദ്യലഹരിയില്‍ വാഹനമോടിച്ച്‌ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദന്റെ കാറില്‍ ഇടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പിക്‌അപ്പ് ഡ്രൈവര്‍ കാനൂല്‍ ഒഴക്രോം പി.എസ്. രഞ്ജിത്തി(45) നെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി മന്ത്രിയുടെ വീടിന് സമീപം ഒഴക്രോത്താണ് സംഭവം. പൊതുപരിപാടിക്ക് ശേഷം വീട്ടിലേക്ക് പോവുകയായിരുന്ന മന്ത്രിയുടെ കാറില്‍ രഞ്ജിത്ത് ഓടിച്ച പാചക വാതക ഏജന്‍സിയുടെ പിക്‌അപ്പ് ഇടിക്കുകയായിരുന്നു.

എസ്കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ്.ഐ ഗണേശന്റെ പരാതി പ്രകാരം രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി അറസ്റ്റ് രേഖപ്പെടുത്തി. മന്ത്രിയുടെ വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചു. രണ്ടാഴ്ച മുമ്പ് എം.വി. ഗോവിന്ദന്‍ സഞ്ചരിച്ച കാര്‍ രാത്രി കണ്ണൂരില്‍ ഡിവൈഡറില്‍ കയറി അപകടം സംഭവിച്ചിരുന്നു. ഇതിനു ശേഷം ഉപയോഗിക്കുന്ന കാറിലാണ് പിക്‌അപ്പ് ഇടിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...

വനപാലകർ ഏലത്തോട്ടം വെട്ടിനിരത്തിയ സംഭവം ; കൈയേറ്റമെന്ന് വനംവകുപ്പ്, വിലകൊടുത്തു വാങ്ങിയതെന്ന് കർഷകൻ

0
അടിമാലി : പീച്ചാട്- പ്ലാമല ഭാഗത്ത് വ്യക്തി കൃഷി നടത്തിയിരുന്ന ഏലത്തോട്ടം...

നിതിൻ രാജിന്റെ മരണം : ആഭ്യന്തരവകുപ്പ് സമ്പൂർണ പരാജയം ; ഹൈക്കോടതി

0
കൊച്ചി : അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ മരണവുമായി...