വീണ്ടും ഗോസംരക്ഷകരുടെ ക്രൂരത ; യുപിയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് മർദനം

For full experience, Download our mobile application:
Get it on Google Play

ഉത്തർപ്രദേശ് : ഉത്തർപ്രദേശിലെ മഥുരയിൽ പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാവിന് ക്രൂരമർദനം. അറവുമാലിന്യങ്ങൾ കൊണ്ടുപോയ വാഹനത്തിൻ്റെ ഡ്രൈവറെ ഗോസംരക്ഷകർ വളഞ്ഞിട്ട് തല്ലിചതച്ചു. വാഹനത്തിൽ പശുക്കളോ ഗോമാംസമോ കടത്തിയിരുന്നില്ലെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ 16 പേർക്കെതിരെ കേസ്. ആക്രമണ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

ഞായറാഴ്ച രാത്രി മഥുരയിലെ റാൽ ഗ്രാമത്തിലാണ് സംഭവം. അറവുമാലിന്യങ്ങളുമായി ഹത്രാസിലെ സിക്കന്ദറുവിലേക്ക് പോകുകയായിരുന്നു മുഹമ്മദ് ആസിഫ്. കൂടെ രണ്ട് കൂട്ടാളികളും ഒപ്പമുണ്ടായിരുന്നു. രാത്രി 8:00 മണിയോടെ റാൽ ഗ്രാമത്തിന് സമീപം എത്തിയപ്പോൾ ജനക്കൂട്ടം അക്രമിക്കുകയായിരുന്നു. പശു സംരക്ഷകർ യുവാവിനെ അതിക്രൂരമായി മർദിച്ചു.

പശുവിറച്ചിയും കന്നുകാലിക്കടത്തും ആരോപിച്ചാണ് മുഹമ്മദിനെ ജനക്കൂട്ടം മർദിച്ചത്. ആക്രമണത്തിൽ ജെയ്ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. അറവുമാലിന്യങ്ങൾ സംസ്കരിക്കുന്നതിനുള്ള ശുചീകരണ യജ്ഞത്തിന്റെ ഭാഗമാണ് മുഹമ്മദ് പോയതെന്ന് പോലീസ് അറിയിച്ചു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചു ജില്ലകളില്‍ ശക്തമായ മഴ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ കണ്ണൂരും കാസര്‍കോടും...

ട്രാഫിക് പിഴയടക്കാൻ വൈകിയാൽ ജയിൽ ശിക്ഷ ; മുന്നറിയിപ്പുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

0
കുവൈത്ത് സിറ്റി : ഗതാഗത നിയമലംഘനങ്ങൾക്കുള്ള പിഴകൾ കൃത്യസമയത്ത് അടച്ചുതീർക്കാതിരുന്നാൽ ജയിൽ...

പി.എസ് പ്രശാന്തിനും അജികുമാറിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമെന്ന് അന്വേഷണ സംഘം

0
കൊല്ലം: ശബരിമല സ്വർണക്കവർച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് പി....

ടിവി കേടായതിന്റെ മനോവിഷമം; കാസർകോട് വീട്ടമ്മ ജീവനൊടുക്കി

0
കാസർകോട്: ടിവി കേടായതിന്റെ മനോവിഷമത്തിൽ വീട്ടമ്മ ജീവനൊടുക്കി. കാസർകോട് മഞ്ചേശ്വരത്ത്...