ഗുരുവായൂര്‍ ദേവസ്വം ബോ‍ര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയതിനെതിരായ ഹൈക്കോടതി നടപടികള്‍ തടഞ്ഞ് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : ഗുരുവായൂര്‍ ദേവസ്വം ബോ‍ര്‍ഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു കോടി രൂപ നല്‍കിയതിനെതിരായ ഹൈക്കോടതി നടപടികള്‍ തല്‍ക്കാലം തടഞ്ഞ് സുപ്രീംകോടതി. തല്‍സ്ഥിതി തുടരാന്‍ ഉത്തരവിട്ട കോടതി എല്ലാ കക്ഷികള്‍ക്കും നോട്ടീസ് അയച്ചു. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്കുന്നതില്‍ തെറ്റുണ്ടോ എന്ന് ചോദിച്ച കോടതി കാണിക്ക എങ്ങനെ വിനിയോഗിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം ബോര്‍ഡിനില്ലേയെന്നും ആരാഞ്ഞു. കൃഷ്ണ സാന്നിധ്യം ഒരിടത്ത് മാത്രമല്ലലോ എന്നും കോടതി ചോദിച്ചു.

ഭക്തരുടെ കൂടി താല്‍പര്യം പരിഗണിച്ചാണ് ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കിയതെന്ന് അഭിഭാഷകനായ എം എല്‍ ജിഷ്ണു മുഖേന നല്‍കിയ ഹര്‍ജിയില്‍ ഗുരുവായൂര്‍ ദേവസ്വം വ്യക്തമാക്കി. ക്ഷേത്ര വരുമാനത്തില്‍ നിന്നുള്ള തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ അധികാരമില്ലെന്ന ഹൈക്കോടതി ഫുള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാസി നിക്ഷേപത്തിൽ വൻ ഒഴുക്ക്; ഫോറെക്‌സ് സ്വാപ് പദ്ധതി ഓഗസ്റ്റ് 31ന് അവസാനിക്കും

0
മുംബൈ: പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇന്ത്യൻ ബാങ്കുകളിൽ നിക്ഷേപം നടത്താൻ...

ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി

0
പത്തനംതിട്ട: വിശ്വകർമ്മ മഹിളാ സൊസൈറ്റിയുടെ നേതൃത്വത്തിൽ കല്ലറക്കടവ് വിശ്വകർമ്മ സ്‌ക്വയറിൽ വച്ച്...

കർഷക ഉൽപന്നങ്ങൾക്ക് വിപണി ; കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി വിപണി തുറന്നു

0
റാന്നി: കോയിപ്രം ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ വിപണി ഉദ്ഘാടനം അഡ്വ....

അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ യുവാവിനെ ക്രൂരമായി മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചു

0
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച അത്തപ്പൂക്കളം പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെട്ട വിരോധത്തിൽ...