“ഐ ലൗ മൈ ഡോഗ്…ഐ വിൽ നെവർ ലീവ് യൂ” വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം ഗ്രാമ പഞ്ചായത്തിന്റെയും മൃഗ സംരക്ഷണ വകുപ്പിന്റെയും അരുവാപ്പുലം വെറ്റിനറി ഡിസ്പെൻസറിയുടെയും സംയുക്താഭിമുഖ്യത്തിൽ “ഐ ലവ് മൈ ഡോഗ്….ഐ വിൽ നെവർ ലീവ് യു” എന്ന പേരിൽ വളർത്തുനായകൾക്ക് പേ വിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ആരംഭിച്ചു. തെരുവ് നായകളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ നായകളെ തെരുവിൽ ഉപേക്ഷിക്കുന്നതിനെതിരെയും പേവിഷ ബാധയിൽ നിന്നും നായകളെ സംരക്ഷിക്കുന്നത്തിന്റെ ഭാഗമായുമാണ് ഇത്തരത്തിൽ ഒരു ക്യാമ്പയിന് രൂപം നൽകിയതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് പറഞ്ഞു.

തെരുവ് നായകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വീട്ടിൽ വളർത്തുന്ന നായകൾക്ക് ലൈസൻസ് എടുക്കുന്നതിനും വാക്സിൻ നൽകുന്നതിനും വേണ്ടി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ മുപ്പതിനായിരം രൂപ മാറ്റിയ വെച്ച് പ്രൊജക്റ്റ് തയ്യാറാക്കിയിരുന്നു. സെപ്റ്റംബർ 19 മുതൽ 30 വരെ ഗ്രാമ പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ അറുപത് സ്ഥലങ്ങളിലായാണ് വാക്സിനേഷൻ ക്യാമ്പ് നടത്തുന്നത്. പേവിഷസ് ബാധക്കെതിരെ നായകൾക്ക് കുത്തിവെപ്പ് എടുക്കുന്നതിനായി 2022 – 23 വാർഷീക പദ്ധതിയിൽ പ്രത്യേക പ്രൊജക്റ്റ് തയ്യാറാക്കിയിരുന്നു എന്ന് വെറ്റിനറി സർജൻ ഡോക്‌ടർ ചിഞ്ചു ചിത്രകുമാർ പറഞ്ഞു.

പത്തനംതിട്ട ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ ക്യാമ്പ് സന്ദർശിച്ചു. അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ വട്ടമൺ ജംഗ്ഷനിൽ നടത്തിയ ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം റോയ് ഉത്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോജു വർഗീസ്, മിനി ഇടിക്കുള, സ്മിത സന്തോഷ്, ശ്രീകുമാർ വി എന്നിവർ പങ്കെടുത്തു. അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് വെറ്റിനറി സർജൻ ഡോ ചിഞ്ചു ചിത്രകുമാർ, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ട്ടർമാരായ ബിനുകുമാർ, സബീന ബീവി തുടങ്ങിയവർ വാക്സിനേഷൻ ഡ്രൈവിന് നേതൃത്വം നൽകി. വാർഡുകൾ തിരിച്ച് പ്രത്യേക ക്യാമ്പുകൾ നടത്തുന്നതിനാൽ മുൻ വർഷങ്ങളേക്കാൾ കൂടുതൽ നായകളെ ജനങ്ങൾക്ക് എത്തിക്കുവാൻ കഴിയുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു. നായകൾക്ക് കുത്തിവെപ്പ് നല്കുന്നതുമായി പ്രത്യേക കിയോസ്‌കും അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് ഒരുക്കിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...