പ്രായം വെറും നമ്പര്‍ മാത്രം , കഴിവ് ഇല്ലാതാകുന്നില്ല ; യോഗ ദിനത്തില്‍ പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : യോഗയെന്നത് വ്യക്തി ജീവിതത്തില്‍ മാത്രമല്ല, ലോകത്തിന്റെ ഭാവിക്ക് കൂടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊല്‍ക്കത്തയില്‍ നടന്ന അന്താരാഷ്ട്ര ദിനാചരണത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. യോഗ കേവലം ഒരു ദിവസത്തെ ആഘോഷമായി ഒതുക്കരുതെന്നും മെച്ചപ്പെട്ട ആരോഗ്യത്തിനായി വര്‍ഷം മുഴുവന്‍ അത് പരിശീലിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ലോകം അതിന്റെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുന്ന ദിവസമാണിന്ന്. യോഗ ലോകത്തെ ഇന്ത്യയുമായി ബന്ധിപ്പിച്ചിരിക്കുന്നു. അത് ആളുകളെ ഒന്നിപ്പിക്കുന്നുവെന്ന് മോദി പറഞ്ഞു.

‘നമ്മള്‍ യോഗയെ ഒരു ദിവസത്തേക്ക് മാത്രമായി പരിമിതപ്പെടുത്തില്ലെന്ന് പ്രതിജ്ഞയെടുക്കാം. യോഗയെ നമ്മുടെ ജീവിതത്തിന്റെയും കുടുംബത്തിന്റെയും വരും തലമുറകളുടെയും ഭാഗമാക്കാം’. 20 വയസ്സിലുള്ളതിനേക്കാള്‍ വഴക്കം 40-ാം വയസ്സിലും, 30 വയസ്സിലുള്ളതിനേക്കാള്‍ ഊര്‍ജ്ജം 50-ാം വയസ്സിലും ഉണ്ടായിരിക്കുക എന്നതാകണം നമ്മുടെ ലക്ഷ്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ശരീരം വഴക്കമുള്ളതാക്കാനും ഊര്‍ജ്ജസ്വലത നിലനിര്‍ത്താനും സമ്മര്‍ദ്ദരഹിതമായ ജീവിതം നയിക്കാനും യോഗ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...