3400 കോടിയുടെ കരാറിനെ കുറിച്ച് വന്ന വാർത്തകളിൽ വിശദീകരണവുമായി കെഎസ്ഇബി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ഇബിയില്‍ 3400 കോടിയുടെ കരാറിനെ കുറിച്ച് വന്ന വാർത്തകളിൽ വിശദീകരണവുമായി കെഎസ്ഇബി. ‘കെഎസ്ഇബിയിലെ 3400 കോടിയുടെ കൂറ്റൻ കരാറിൽ നിഗൂഡനീക്കം’ എന്ന തരത്തിൽ വന്ന വാർത്ത തികച്ചും തെറ്റിദ്ധാരണാജനകമാണെന്നാണ് കെഎസ്ഇബിയുടെ അവകാശവാദം. കേന്ദ്ര സർക്കാരിന്‍റെ ധനകാര്യ മന്ത്രാലയം 2025 ഒക്ടോബർ രണ്ടിന് പുറപ്പെടുവിച്ച അധിക കടമെടുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നത് സംസ്ഥാനത്തിന്‍റെ അധിക വായ്പാ പരിധി പ്രയോജനപ്പെടുത്തുന്നതിനുള്ള നിർബന്ധിത പ്രാഥമിക വ്യവസ്ഥയായിരുന്നു. ഈ നിബന്ധനകൾക്കനുസൃതമായി 35 ലക്ഷം പ്രീപെയ്ഡ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ കെഎസ്ഇബിയോട് നിർദ്ദേശിക്കുകയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലുള്ള 35 ലക്ഷം മീറ്റർ മാറ്റിവെക്കലുകളും, അടുത്ത 7 വർഷത്തേക്ക് പ്രതീക്ഷിക്കുന്ന 15 ലക്ഷം പുതിയ കണക്ഷനുകളും ഉൾപ്പെടെ ആകെ 50 ലക്ഷം സ്മാർട്ട് മീറ്ററുകളുടെ രണ്ടാം ഘട്ട പദ്ധതി തയ്യാറാക്കിയത്. ഒന്നാം ഘട്ട പദ്ധതിക്ക് സമാനമായി രണ്ടാം ഘട്ട പദ്ധതിയിലും മീറ്ററുകൾ സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം കെഎസ്ഇബിക്കാണ്.

സംസ്ഥാന സർക്കാരിന്‍റെ ഉത്തരവ് പ്രകാരമാണ് രണ്ടാം ഘട്ട പദ്ധതിക്ക് ഔദ്യോഗിക അനുമതി ലഭിച്ചത്. തുടർന്ന്, ജനുവരി 14ന് ചേർന്ന കെഎസ്ഇബി ലിമിറ്റഡിന്‍റെ ഡയറക്ടർ ബോർഡ് യോഗം പദ്ധതിക്കായി 3,260 കോടി രൂപയുടെ ഭരണാനുമതി നൽകി. ഇതിൻപ്രകാരം ജനുവരി 17ന് സുതാര്യമായി ഇ-ടെണ്ടർ പ്രസിദ്ധീകരിക്കുകയും ചെയ്തു. സ്മാർട്ട് മീറ്റർ പദ്ധതിക്ക് സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരവും ലഭിച്ചു. ടെക്നിക്കൽ ബിഡ് തുറക്കുന്ന തീയതി നേരത്തെ തന്നെ ഈ-ടെണ്ടർ സൈറ്റിൽ മുൻകൂർ ആയി ലഭ്യമാക്കിയതും എല്ലാ ബിഡർമാർക്കും ഇത് സംബന്ധിച്ച് കൃത്യമായ ധാരണയുള്ളതുമാണെന്നാണ് കെഎസ്ഇബി പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

കുടുംബത്തിന്റെ ആത്മഹത്യക്ക് കാരണം ഗുരുതരമായ ഭീഷണിയെന്ന് കണ്ടെത്തൽ; പേരമകന്റെ കോച്ച് പിടിയിൽ

0
കാക്കിനഡ: ആന്ധ്രപ്രദേശിൽ ​ഗവ. എൻജിനീയറും കുടുംബവും ​പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ...

പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച് അപകടം

0
തിരുവനന്തപുരം: പോത്തൻകോടിൽ നിയന്ത്രണം വിട്ട കാർ മൂന്ന് സ്കൂട്ടറുകളിൽ ഇടിച്ച്...

സംഘടനയെ ശക്തിപ്പെടുത്താൻ പുതിയ നീക്കവുമായി സി.ജെ.പി; കിഴക്ക്, പടിഞ്ഞാറ്, വടക്ക് എന്നിങ്ങനെ മൂന്ന് സോണുകളായി...

0
ന്യൂഡല്‍ഹി: സംഘടനാ വിപുലീകരണം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഈസ്റ്റ്, വെസ്റ്റ്,...