ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ സഹായികളുടെ പ്രായത്തിൽ ഇളവ്

For full experience, Download our mobile application:
Get it on Google Play
ന്യൂഡൽഹി : ഹജ്ജിന് പോകുന്ന മുതിർന്ന തീർത്ഥാടകരുടെ കൂട്ടാളികൾക്ക് പ്രായപരിധിയിൽ ഇളവ് പ്രഖ്യാപിച്ചു. 2026 ലെ ഹജ്ജിനായി മുൻ മാർഗ്ഗനിർദ്ദേശങ്ങൾ ഭാഗികമായി പരിഷ്കരിച്ചുകൊണ്ടാണ് പുതയ സർക്കുലർ ഇന്ത്യൻ ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയത്. പുതിയ നിർദ്ദേശം പ്രകാരം 65 വയസും അതിൽ കൂടുതലുമുള്ള തീർത്ഥാടകരുടെ കൂട്ടാളികൾക്കുള്ള പ്രായപരിധിയിൽ ഇളവ് വരുത്തിയിട്ടുണ്ട്. 60 നും 65 നും ഇടയിൽ പ്രായമുള്ളവർക്ക് പ്രത്യേക വ്യവസ്ഥകളിൽ മുതിർന്ന തീർത്ഥാടകരോടൊപ്പം പോകാമെന്ന് പുതിയ സർക്കുലറിൽ പറയുന്നു. ജൂലൈ 25-ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി ആണ് പുതിയ സർക്കുലർ പുറപ്പെടുവിച്ചത്.
സഹായം ആവശ്യമുള്ള പ്രായമായ അപേക്ഷകരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. മുതിർന്ന തീർത്ഥാടകന്റെ ജീവിതപങ്കാളിയോ സഹോദരനോ ആണെങ്കിൽ 60 നും 65 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടാളിയെ അനുവദിക്കാമെന്ന് സർക്കുലറിൽ പറയുന്നു. എന്നിരുന്നാലും സർക്കാർ ഡോക്ടറുടെ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാകും സഹയാത്രികനെ അനുവദിക്കുക. അതേ സമയം 18 നും 60 നും ഇടയിൽ പ്രായമുള്ള തീർത്ഥാടകർ മുൻ യോഗ്യതാ നിയമം പാലിക്കുന്നത് തുടരണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുതലപ്പൊഴിയിലും വിഴിഞ്ഞതും വള്ളം മറിഞ്ഞുണ്ടായ അപകടം ; മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

0
തിരുവനന്തപുരം: മുതലപ്പൊഴിയിലും വിഴിഞ്ഞത്തും വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കുള്ള തിരച്ചില്‍...

പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് ട്രംപിന്റെ നിര്‍ദേശം ; പ്രത്യാക്രമണം കടുപ്പിക്കുമെന്ന് ഇറാന്‍

0
വാഷിങ്ടണ്‍: സംഘര്‍ഷം രൂക്ഷമായതോടെ പശ്ചിമേഷ്യയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് നിര്‍ദേശവുമായി യുഎസ് പ്രസിഡന്റ്...

തോൽവിയും വിഭാ​ഗീയതയും ; പയ്യന്നൂരിൽ നടപടിക്കൊരുങ്ങി സിപിഎം

0
കണ്ണൂർ: പയ്യന്നൂരിലെ തെരെഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം നടപടിക്കൊരുങ്ങുന്നതായി റിപ്പോർട്ട്. പയ്യന്നൂർ ഏരിയ കമ്മറ്റി...

അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ ആക്രമണം

0
വാഷിങ്ടൺ: അമേരിക്കയുടെ സുപ്രധാന അടിസ്ഥാന സൗകര്യ ശൃംഖലയെ ലക്ഷ്യമിട്ട് വീണ്ടും സൈബർ...