പ്രായപരിധിയില്‍ ഇളവു നല്‍കുന്നത് പാര്‍ട്ടി ; എഡിജിപിക്കെതിരായ റിപ്പോര്‍ട്ടില്‍ മുന്‍വിധിയില്ലാതെ തീരുമാനം : ടി പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പ്രായപരിധി സംബന്ധിച്ച മുന്‍മന്ത്രി ജി സുധാകരന്റെ പ്രസ്താവന വ്യക്തിപരമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. പ്രായപരിധിയില്‍ ഇളവു നല്‍കുന്നത് പാര്‍ട്ടി തീരുമാനമാണെന്നും രാമകൃഷ്ണന്‍ പറഞ്ഞു. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ അന്വേഷണം നടക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ മുമ്പാകെ വരുമ്പോള്‍ ഒരു മുന്‍വിധിയുമില്ലാതെ തീരുമാനമുണ്ടാകും. അക്കാര്യത്തില്‍ ഒരു ആശങ്കയും വേണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. ശരിയുടെ പക്ഷത്താണ് സര്‍ക്കാര്‍. ആരെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അതിനനുസൃതമായിട്ടുള്ള നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്ന് ടി പി രാമകൃഷ്ണന്‍ പറഞ്ഞു. എന്‍സിപിയിലെ മന്ത്രിമാറ്റം ഇടതുമുന്നണിയില്‍ ചര്‍ച്ചയായില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി. എന്‍സിപിയിലെ പ്രശ്‌നം പരിഹരിക്കേണ്ടത് അവര്‍ തന്നെയാണ്. മുഖ്യമന്ത്രി തന്റെ അഭിപ്രായം അറിയിച്ചിട്ടുണ്ടെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.

പി വി അന്‍വര്‍ പുതിയ സംഘടന രൂപീകരിക്കുന്നത് ഇടതുമുന്നണിക്ക് വെല്ലുവിളിയല്ല. എല്‍ഡിഎഫ് വ്യക്തമായ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച്, ജനങ്ങളുടെ പ്രശ്‌നം കൈകാര്യം ചെയ്യുന്ന സംവിധാനമാണ്. അതുകൊണ്ട് വരുന്ന ചില നീക്കങ്ങള്‍ എല്‍ഡിഎഫിനെ ബാധിക്കില്ല. എസ്ഡിപിഐ, ജമാ അത്ത് തുടങ്ങിയ സംഘടനകള്‍ മുസ്ലിം ലീഗിന്റെ കൂടി സഹായത്തോടുകൂടി വര്‍ഗീയമായ ഏകീകരണത്തിന് ശ്രമിക്കുകയാണ്. ആര്‍എസ്എസ് ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ എല്ലാ നിലപാടുകളും തുടരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ മതനിരപേക്ഷ നിലപാടിന് വളരെ പ്രസക്തിയുണ്ട്. മതനിരപേക്ഷ നിലപാട് ഉയര്‍ത്തിപ്പിടിച്ചാണ് എല്‍ഡിഎഫ് മുന്നോട്ടു പോകുന്നത്. ഈ നിലപാട് തുടരുകയും ചെയ്യുമെന്ന് ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...