തിരൂർ ഉപജില്ല കായികമേള മത്സരം ; മുനിസിപ്പൽ സ്റ്റേഡിയത്തിന്‍റെ ശോച്യാവസ്ഥ ആശങ്കയാകുന്നു

For full experience, Download our mobile application:
Get it on Google Play

തി​രൂ​ർ: ഉ​പ​ജി​ല്ല കാ​യി​ക മേ​ള​യി​ലെ സി​ന്ത​റ്റി​ക് മ​ത്സ​ര​ങ്ങ​ൾ​ക്ക് തി​രൂ​ർ രാ​ജീ​വ് ഗാ​ന്ധി മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം വേ​ദി​യാ​വു​മ്പോ​ൾ ആ​ശ​ങ്ക​യി​ലാ​ണ് കാ​യി​കാ​ധ്യാ​പ​ക​രും കാ​യി​ക താ​ര​ങ്ങ​ളും. സ്റ്റേ​ഡി​യ​ത്തി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യാ​ണ് ആ​ശ​ങ്ക ഉ​യ​ർ​ത്തു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സി​ന്ത​റ്റി​ക് ട്രാ​ക്കി​ലാ​ണ് ദേ​ശീ​യ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഉ​പ​ജി​ല്ല​യി​ൽ മ​ത്സ​രി​ക്കു​ന്ന​ത്. ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ എ​ട്ട് ദേ​ശീ​യ താ​ര​ങ്ങ​ളാ​ണ് ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ഹാ​മ​ർ ത്രോ​യി​ൽ ഷു​ഹൈ​മ നി​ലോ​ഫ​ർ, റി​ദ, ജാ​വ​ലി​ൻ ത്രോ​യി​ൽ അ​ശ്വി​ൻ, ന​ട​ത്ത​ത്തി​ൽ കെ.​പി. ഗീ​തു, നി​ര​ഞ്ജ​ന, ലോ​ങ്ജം​പി​ൽ മു​ഹ​മ്മ​ദ് ഹ​സി​ൻ, ഡി​സ്ക​സ് ത്രോ​യി​ൽ ഫ​ഹ​ദ്, ഷോ​ട്ട് പു​ട്ടി​ൽ ഷ​ഹ​ബാ​സ് എ​ന്നി​വ​രാ​ണ് ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ ദേ​ശീ​യ താ​ര​ങ്ങ​ൾ.

തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ സ്കൂ​ളി​നാ​യി ഹ​ർ​ഡി​ൽ​സി​ൽ ആ​ദി​ത്യ രാ​ജ്, ഹ​ർ​ഡി​ൽ​സി​ൽ ഫ​സ​ലു​ൽ ഹ​ഖ്, ജാ​വ​ലി​ൻ ത്രോ​യി​ൽ വി.​കെ. വി​ഷ്ണു എ​ന്നി​വ​രാ​ണ് ഉ​പ​ജി​ല്ല കാ​യി​ക മേ​ള​യി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. പൊ​ട്ടി​പ്പൊ​ളി​ഞ്ഞ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ മ​ത്സ​ര​ത്തി​നി​റ​ങ്ങു​മ്പോ​ൾ പ​രി​ക്കേ​ൽ​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ദേ​ശീ​യ താ​ര​ങ്ങ​ളും കാ​യി​കാ​ധ്യാ​പ​ക​രും. ഇ​ക്കാ​ര്യം അധ്യാ​പ​ക​ർ തു​റ​ന്ന് പറയുകയുണ്ടായി. പ​ക്ഷേ മ​റ്റൊ​രു മാ​ർ​ഗ​വു​മി​ല്ലാ​ത്ത​തി​നാ​ൽ ഇവിടെ ത​ന്നെ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് സം​ഘാ​ട​ക​ർ. ന​ല്ലൊ​രു സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യം ഇ​ല്ലാ​ത്ത​തി​നാ​ൽ പ​രി​ശീ​ല​ന​ത്തി​നാ​യി ആ​ല​ത്തി​യൂ​ർ കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ് സ്കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ പാ​ല​ക്കാ​ട് ചാ​ത്ത​നൂ​ർ ഗ​വ. സ്കൂ​ളി​ലും തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ സ്‌​കൂ​ളി​ലെ കാ​യി​ക താ​ര​ങ്ങ​ൾ കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലു​മാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്. ഇ​ത് സാ​മ്പ​ത്തി​ക​മാ​യും മ​റ്റും വ​ലി​യ പ്ര​യാ​സ​മാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...