ലൈംഗിക പീഡന കേസ് : ജാനി മാസ്റ്ററുടെ ദേശീയ അവാര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ലൈംഗികാരോപണത്തെത്തുടര്‍ന്ന് കോറിയോഗ്രാഫര്‍ ഷെയ്ഖ് ജാനി ബാഷ എന്ന ജാനി മാസ്റ്ററുടെ ദേശീയ അവാര്‍ഡ് മരവിപ്പിച്ചു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ജാനി മാസ്റ്റര്‍ക്ക് അവാര്‍ഡ് നല്‍കാനുള്ള തീരുമാനം മരവിപ്പിച്ചതായി നാഷണല്‍ ഫിലിം അവാര്‍ഡ്‌സ് സെല്‍ അറിയിച്ചു. ഈ മാസം 8 ന് ന്യൂഡല്‍ഹിയില്‍ വെച്ചാണ് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. തിരുച്ചിത്രംബലം എന്ന സിനിമയ്ക്കാണ് ജാനി മാസ്റ്റര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. മധ്യപ്രദേശ് സ്വദേശിനിയായ അസിസ്റ്റന്റ് കോറിയോഗ്രാഫര്‍ നല്‍കിയ ലൈംഗിക പീഡന പരാതിയിലാണ് ജാനി മാസ്റ്റര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ സെപ്റ്റംബര്‍ 19 ന് ജാനി മാസ്റ്ററെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 2017 ല്‍ മുംബൈയില്‍ വെച്ച് ജാനി മാസ്റ്റര്‍ സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു 21 കാരിയുടെ പരാതി. സംഭവം പുറത്തു പറയരുതെന്ന് ആവശ്യപ്പെട്ട് ജാനി മാസ്റ്റര്‍ ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നും യുവതി പറയുന്നു. കേസില്‍ ജാനി മാസ്റ്റര്‍ ജാമ്യത്തിലാണ്. ജാനി മാസ്റ്റർക്കെതിരെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം പ്രതിഷേധാത്മകമായ നടപടി എന്ന്...

0
തിരുവനന്തപുരം: വിലക്കയറ്റത്തിന്റെ പേര് പറഞ്ഞു വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ മെനു വെട്ടിക്കുറച്ചത് അങ്ങേയറ്റം...

വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല ; വീണ്ടും...

0
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം...

പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ ചിറ്റ് നൽകിയതിൽ വിമർശനവുമായി...

0
കൊച്ചി: പുനർജനി തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി വി ഡി സതീശന് ക്ലീൻ...

കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം കണ്ടെത്തി

0
പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ...