കോഴിക്കോട്: മാസങ്ങൾ കഴിഞ്ഞിട്ടും ഡ്രൈവിങ് ലൈസൻസും ആർ.സിയും കിട്ടാത്തവരെ ഏജന്റുമാർ പിഴിയുന്ന ഇടപാടിന് അറുതിവരുത്തി മോട്ടോർ വാഹന വകുപ്പ്. ഏജന്റുമാർ ഇടപെട്ട് വൻതുക വാങ്ങി രേഖകൾ കൈവശപ്പെടുത്തുന്നത് തടയിട്ടാണ് മോട്ടോർ വാഹന വകുപ്പ് പുതിയ നടപടികൾ കൈക്കൊള്ളുന്നത്. ഇനിമുതൽ അടിയന്തരഘട്ടങ്ങളിൽ രേഖകൾക്ക് ആവശ്യം വന്നാൽ ഉടമ അല്ലെങ്കിൽ അവർ ചുമതലപ്പെടുത്തുന്ന അടുത്ത ബന്ധു എന്നിവർ ഓഫിസുകളിലെത്തി നേരിട്ട് അപേക്ഷ നൽകണം. മാസങ്ങളായി രേഖകൾ ലഭിക്കാതിരുന്നതിനാൽ പല അപേക്ഷകർക്കും ജോലി സംബന്ധമായി ഡ്രൈവിങ് ലൈസൻസ് ഹാജരാക്കേണ്ടിയിരുന്നു. അടിയന്തരമായി ലഭിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ അപേക്ഷകർ ആവശ്യങ്ങളുടെ പ്രാധാന്യം കാണിച്ച് അപേക്ഷ സമർപ്പിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ മുൻഗണനാക്രമം അവഗണിച്ച് അപേക്ഷകർക്ക് ആർ.സി, ഡ്രൈവിങ് ലൈസൻസ് പ്രിന്റ് ചെയ്ത് തപാൽ മാർഗം നൽകിയിരുന്നു. ഈ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് കൃത്യമായ നിർദേശങ്ങളൊന്നും വകുപ്പ് നൽകിയിരുന്നില്ല.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























