ആനയടി – കൂടൽ റോഡിന് നടുവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു

For full experience, Download our mobile application:
Get it on Google Play

പഴകുളം :  ആനയടി – കൂടൽ റോഡിന് നടുവിലെ കുഴി അപകട ഭീഷണി ഉയർത്തുന്നു. പഴകുളം ജംഗ്ഷനില്‍ നിന്ന് പള്ളിക്കൽ ഭാഗത്തേക്ക് പോകുന്ന ഭാഗത്താണ് കുഴി രൂപപ്പെട്ടത്. രണ്ടു മാസത്തിലേറെയായി ഈ കുഴി ഉണ്ടായിട്ട്. ഈ കുഴിയിൽ ചാടി വലുതും ചെറുതുമായ ഒട്ടേറെ വാഹനങ്ങളാണ് അപകടത്തിൽപെടുന്നത്. നാട്ടുകാർ ഒട്ടേറെ തവണ മണ്ണും മൺകട്ടയുമൊക്കെ കുഴിയിൽ ഇട്ടിരുന്നു. പക്ഷേ പരിഹാരമായില്ല. കുടിവെള്ളവിതരണ പൈപ്പ്‌ പൊട്ടിയതാണ് കുഴി രൂപപ്പെടാൻ കാരണം. അറ്റകുറ്റപ്പണി നടത്തി വെള്ളം ഒഴുക്ക് നിർത്തിയെങ്കിലും കുഴിയടയ്ക്കാൻ അധികൃതർ തയ്യാറായില്ല.

കുഴി രൂപപ്പെടുന്നതിനു മുൻപ് റോഡിൽ ചെറിയ വിള്ളൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ദിവസങ്ങൾ കഴിഞ്ഞപ്പോൾ റോഡിന്റെ ഒരു ഭാഗം പൊങ്ങിയും മറ്റൊരു ഭാഗം താഴ്ന്നും തുടങ്ങിയിരുന്നു. ഈ സമയത്തെല്ലാം അടൂർ വാട്ടർ അതോറിറ്റി അധികൃതരോട് വിവരം നാട്ടുകാർ നേരിട്ടും ഫോണിലൂടെയും പറഞ്ഞിരുന്നു. പക്ഷേ റോഡ് പൊളിയുന്നതുവരെ അധികൃതർ കാത്തിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. മഴക്കാലമായതോടെ റോഡിലുണ്ടായ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനയാത്രികർക്ക് ഇവിടെ കുഴിയുണ്ടെന്ന കാര്യം പെട്ടെന്ന് മനസ്സിലാകില്ല. അടിയന്തിരമായി കുഴി ടാർചെയ്ത് അടയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...

വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

0
അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല,...

നെൻമാറ ഇരട്ടക്കൊലപാതക കേസ് : തന്നെ തൂക്കി കൊല്ലാൻ വിധിച്ചോളൂവെന്ന് ചെന്താമര

0
പാലക്കാട്: കേരളത്തെ മുഴുവൻ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ ചെന്തമാര...

നിർണ്ണായക നീക്കവുമായി പിഎസ്‌സി : ചോദ്യകർത്താക്കളുടെ പട്ടിക നൽകില്ല ; ക്രൈംബ്രാഞ്ച് അന്വേഷണത്തിനു വഴങ്ങും

0
തിരുവനന്തപുരം : പരീക്ഷാ ക്രമക്കേട് ആരോപണങ്ങളിൽ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചതിനു പിന്നാലെ...