റാന്നി : ബ്ലോക്കുപടിക്ക് സമീപം മാരുതി വാൻ നിയന്ത്രണം വിട്ട് 33 കെ.വി ലൈന്‍ കടന്നു പോകുന്ന വൈദ്യുത തൂണില്‍ ഇടിച്ചു തെറുപ്പിച്ചു. കൂറ്റൻ ഇരുമ്പ് തൂണ്‍ പുനലൂർ മൂവാറ്റുപുഴ റോഡിൽ കുറുകെ വീണതിനെ തുടർന്ന് ഗതാഗതം ഒരു മണിക്കൂറോളം തടസ്സപെട്ടു. ചൊവ്വാഴ്ച പുലർച്ചെ 5.45 ഓടെയാണ് അപകടം. ചെങ്കോട്ടയിൽ നിന്ന് ഈരാറ്റുപേട്ടയ്ക്ക് ബേക്കറി സാധനവുമായി പോകുകയായിരുന്നു വാന്‍. ഡ്രൈവർ ചെങ്കോട്ട സ്വദേശി മണിയൻ ഉറങ്ങിയതാണ് വാഹനം നിയന്ത്രണം വിട്ടതിന്‍റെ കാരണം. വൈദ്യുത തൂൺ എൽ.റ്റി ലൈനിൽ വീണതിനാൽ ഈ മേഖലയിലെ വൈദ്യുതി ബന്ധങ്ങളും നിലച്ചു. വാഹനങ്ങൾ മുണ്ടപ്പുഴ – വയലാറോഡ്, വൈക്കം തിരുവാഭരണ റോഡു വഴികളിലൂടെ തിരിച്ചു വിട്ടു. എട്ടുമണിയോടെ ഗതാഗതം പൂര്‍വ്വസ്ഥിതിയിലാക്കി.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























