ഐ ഏജ് എന്നാൽ എന്ത് ? ഇനി പ്രായം കേവലമൊരു നമ്പറാകാം

For full experience, Download our mobile application:
Get it on Google Play

പ്രായം വെറുമൊരു നമ്പർ മാത്രമാണെന്ന് പറയാറുണ്ടല്ലോ? വയസ്സ് കൂടുന്നതിന്റെ സൂചന നമുക്ക് നൽകേണ്ടത് പ്രായക്കണക്കിന്റെ അക്കങ്ങളല്ല. പകരം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന്റെ സൂചകങ്ങളാണ്. മനുഷ്യരുടെ ജൈവശാസ്ത്രപരമായ പ്രായം ( biological age) അളക്കുന്നതിനായി പുതിയ ഒരു മാനദണ്ഡം അടിസ്ഥാനമാക്കുന്ന ഒരു ജൈവക്ലോക്ക് ശവേഷകർ ഉപയോഗിച്ചു തുടങ്ങുന്നു. ആരോഗ്യമാണ് ഇത്തരം ജൈവപ്രായത്തിന്റെ മുഖ്യപരിഗണനയെന്നതിനാൽ ഈ ക്ലോക്കുപയോഗിച്ച് കണക്കാക്കപ്പെടുന്ന പ്രായം നമ്മുടെ കലണ്ടർ പ്രായത്തേക്കാൾ കൂടുതലോ കുറവോ ആയിരിക്കാം.

നേച്ചർ എയ്ജിങ്ങ് ‘ ജേണലിലാണ് ‘ദ ഇൻഫ്ളമേറ്ററി എയ്ജിങ്ങ് ‘ ക്ലോക്ക് ( iAge )സംബന്ധമായ റിപ്പോർട്ട് ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത്. മനുഷ്യന്റെ ജൈവപ്രായം കണക്കാക്കുന്നതിനായി കോശങ്ങളിലെ പാരമ്പര്യവസ്തുക്കളായ എപ്പിജനറ്റിക് രാസ അടയാളങ്ങളും മറ്റുമാണ് ഗവേഷകർ ഇതുവരെ ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ഇതാദ്യമായി കോശജ്വലനത്തെ ( inflammation) ആധാരമാക്കി ശരീരത്തിന്റെ ജൈവപ്രായം കണക്കാക്കുന്ന രീതിയെക്കുറിച്ച് വിദഗ്ദർ സംസാരിച്ചു തുടങ്ങുന്നു. പുതിയ പ്രായനിർണ്ണയ ക്ലോക്കിന്റെ സഹായത്തോടെ ശരീരത്തിലെവിടെയങ്കിലും ദീർഘകാലമായുള്ള കോശജ്വലനത്തിന്റെ സ്വഭാവം തിട്ടപ്പെടുത്തുന്നതിലൂടെ ഒരു വ്യക്തിക്ക് ഹൃദയധമനി, നാഡീവ്യവസ്ഥ പ്രശ്നങ്ങൾ പോലെ പ്രായവുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന രോഗാവസ്ഥകൾ സംബന്ധിച്ച മുന്നറിയിപ്പ് നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. കോശജ്വലനത്തിന് ചികിൽസയുള്ളതിനാൽ മികച്ച ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന ആയുസ്സ് എത്രമാത്രം ചികിത്സിച്ച് നീട്ടിക്കൊടുക്കാൻ സാധിക്കുമെന്ന് തീരുമാനിക്കാനും ഡോക്ടർക്ക് കഴിയും. ആരോഗ്യകരമായ ദീർഘായുസ്സിന് മനുഷ്യനെ സഹായിക്കാൻ മെഷീൻ ലേണിങ്ങ് ഉപയോഗിച്ചുള്ള പുതിയ രീതി സഹായിക്കും. ആരോഗ്യമുണ്ടെങ്കിൽ നിങ്ങളുടെ ജൈവപ്രായം കലണ്ടർ പ്രായത്തേക്കാൾ കുറവായിരിക്കുമെന്ന് ചുരുക്കം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...