അഗ്നിപഥ് പ്രതിഷേധം ; 2000 കോടിയുടെ നഷ്ടം സംഭവിച്ചെന്ന് റെയിൽവേ

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : അഗ്നിപഥ് പദ്ധതിക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. 369 ട്രെയിന്‍ സര്‍വീസുകളെ പ്രതിഷേധം ബാധിച്ചിട്ടുണ്ടെന്ന് റെയില്‍വേ അറിയിച്ചു. ഏകദേശം രണ്ടായിരം കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് റെയില്‍വേയുടെ കണക്കുകൂട്ടല്‍. 369 ട്രെയിനുകളാണ് പ്രക്ഷോഭത്തെത്തുടര്‍ന്ന് റെയില്‍വേ റദ്ദാക്കിയത്. ഇതില്‍ 210 മെയില്‍/എക്സ്പ്രസും 159 ലോക്കല്‍ പാസഞ്ചര്‍ ട്രെയിനുകളും ഉള്‍പ്പെടുന്നു. ഏറ്റവും കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത് ശക്തമായ പ്രക്ഷോഭം നടക്കുന്ന ബിഹാറിലാണ്. വ്യാപകപ്രതിഷേധം നടന്ന ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടത് യാത്രക്കാരെ ബാധിച്ചു.

ഇന്ന് വൈകീട്ട് നാലുമണിയോടെ ബീഹാറിലെ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ബീഹാറില്‍ മാത്രമായി 60 കോച്ചുകളും 11 എഞ്ചിനുകളുമാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്. ഇതിലൂടെ റെയില്‍വേ ക്ക് 700 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. രാജ്യത്താകെ 2000 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായാണ് റെയില്‍വേയുടെ പ്രാഥമിക കണക്ക്.

സംസ്ഥാനങ്ങളില്‍ ആകെ പ്രതിഷേധം ശക്തമാകുന്നതോടെ റെയില്‍വേയുടെ കണക്കനുസരിച്ച്‌ 60 കോടിയിലധികം യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയിട്ടുണ്ട്. കൂടാതെ സ്റ്റേഷന്‍ കൊള്ളയടിച്ചതും ട്രാക്കുകളില്‍ കേടുപാടുകള്‍ സംഭവിച്ചത് റെയില്‍വേ നാശനഷ്ടം കണക്കാക്കുകയാണ്. ഒരു ജനറല്‍ കമ്പാര്‍ട്ട്മെന്റിന് 80 ലക്ഷം രൂപയും സ്ലീപ്പര്‍ കോച്ചിനെ 1.25 രണ്ടു കോടി രൂപ , എ സി കോച്ചിന് 3.5 കോടി രൂപയാണ് നിര്‍മ്മാണചെലവ് ഉണ്ടാകുമെന്നാണ് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. 12 കോച്ചുകളുള്ള തീവണ്ടിക്ക് 40 കോടി രൂപയും 24 കോച്ചുകള്‍ ഉള്ള തീവണ്ടിക്ക് 70 കോടി രൂപയും ചിലവ് വരും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...

തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ

0
ചെന്നൈ: തമിഴ്നാട്ടിലേയ്ക്ക് ലഹരിയെത്തുന്നതിൽ കേരളത്തെ പഴിച്ച് തമിഴ്നാട് എംഎൽഎ. ലഹരി വരുന്നത്...

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...