അഗ്‌നിവീർ റിക്രൂട്ട്‌മെൻ്റ് റാലി പത്തനംതിട്ടയിൽ നവംബർ 06 മുതൽ 13 വരെ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ബാംഗ്ലൂർ റിക്രൂട്ടിംഗ് മേഖലാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെൻ്റ് റാലി (ആർമി) 2024 നവംബർ 06 മുതൽ നവംബർ 13 വരെ പത്തനംതിട്ടയിലെ അടൂർ സബ് ഡിവിഷനിലെ കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടക്കും. 2024 ഏപ്രിൽ 22 മുതൽ മെയ് 07 വരെ നടത്തിയ ഓൺലൈൻ പൊതു പ്രവേശന പരീക്ഷയിൽ (CEE) കേരള സംസ്ഥാനത്തു നിന്നുള്ള അഗ്നിവീർ വിഭാഗവും കേരള, കർണാടക, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള റെഗുലർ വിഭാഗത്തിൽപെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തെക്കൻ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികളും കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സോൾജിയർ നഴ്‌സിംഗ് അസിസ്റ്റൻ്റ്/നേഴ്‌സിംഗ് അസിസ്റ്റൻ്റ് വെറ്ററിനറി, ശിപായി ഫാർമ, ആർ.ടി ജെ.സി.ഒ (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർത്ഥികളുമാണ് പങ്കെടുക്കുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഇതിനകം രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ വ്യക്തിഗത ലോഗിൻ വഴി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...

ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ കോവളത്ത് പിടിയിൽ

0
തിരുവനന്തപുരം: ഒറീസയിൽ നിന്നും കഞ്ചാവ് വാങ്ങി കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ നാല് പേർ...

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....