ബസ്സുകളിൽ വാതിലുകൾക്ക് വീതിയും റാമ്പു സൗകര്യവും ഏർപ്പെടുത്തണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെ.എസ്. ആർ.ടി.സി സ്വകാര്യ ബസ്സുകളുടെ വാതിലുകൾക്ക് വീതി കൂട്ടണമെന്നും ഭിന്ന ശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിക്കാനാകും വിധം ബസ്സുകളിൽ റാമ്പുകൾ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ടെ സാമൂഹ്യ പ്രവർത്തകൻ റഷീദ് ആനപ്പാറ മുഖ്യമന്ത്രി, ഗതാഗതവകുപ്പ്, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ, സംസ്ഥാന ദിന്ന ശേഷിക്കാർക്കായുള്ള കമ്മീഷണർ എന്നിവർക്ക് നിവേദനം അയച്ചു. നിലവിൽ കെ.എസ്.ആർ.ടി.സി യുടെ പുതിയ എ.സി ബസ്സുകളിൽ മാത്രമേ ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്ന ശേഷിക്കാരുടെ വീൽ ചെയറുകൾ പ്രവേശിപ്പിക്കുവാനുള്ള റാമ്പ് സൗകര്യവുമുള്ളു. ഈ ബസ്സുകളിൽ ഭിന്ന ശേഷിക്കാരുടെ വിൽ ചെയറുകൾ പുറകുവശത്തു കൂടി കയറ്റാൻ നല്ല വീതിയിൽ സൗകര്യങ്ങളും ഉണ്ട്. എന്നാൽ മറ്റ് കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്സുകളിൽ വാതിലുകൾ ഇടുങ്ങിയതും ആ വാതിലുകളിൽ കൂടി ഒട്ടും നടക്കുവാൻ സാധിക്കാത്ത ഭിന്ന ശേഷിക്കാരെ സഹായികൾക്ക് എടുത്തു കയറ്റാനും ബുദ്ധിമുട്ടാണ്. ഈ ബസ്സുകളിൽ വിൽ ചെയറുകൾ കയറ്റുന്നതിനുള്ള റാമ്പ് സൗകര്യവും ഇല്ലെന്നും അദ്ദേഹം നിവേദനത്തിലൂടെ വ്യകതമാക്കി. കെഎസ്ആർടിസി സ്വകാര്യ ബസുകളിൽ ഭിന്ന ശേഷിക്കാർക്ക് യാത്രാ ഇളവു ലഭിക്കാൻ പാസുകൾക്കു പകരം യു.ഡി.ഐ.ഡി കാർഡ് ആധികാരിക രേഖയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ് : ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

0
ചെറുതോണി : പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ...

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...