വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര ; കേസെടുത്ത് പോലീസ്

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : വിവാഹസംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറി അപകട യാത്ര. ബസിന്റെ ഡ്രൈവറും ക്ലീനറും വിവാഹ സംഘത്തിലെ മൂന്ന് പേരും ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് പോലീസ് കേസെടുത്തു. മണ്ണുത്തി വടക്കഞ്ചേരിയിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ചിറക്കോട് നിന്നുള്ള വിവാഹ സംഘം സഞ്ചരിച്ചിരുന്ന ബസിന് മുകളിൽ കയറിയാണ് യുവാക്കൾ അപകട യാത്ര നടത്തിയത്. വിവാഹം കഴിഞ്ഞ് തിരികെ ചിറക്കാക്കോട്ടയ്ക്ക് വരുന്നതിനിടെ ബസ്സിൽ ഉണ്ടായിരുന്ന മൂന്ന് യുവാക്കൾ എയർഹോൾ വഴി ബസ്സിന് മുകളിലേക്ക് കയറിയിരുന്ന് യാത്ര ചെയ്യുകയായിരുന്നു.

സംഭവം കണ്ട വഴിയാത്രക്കാരാണ് വിവരം മണ്ണുത്തി പോലീസിനെ അറിയിച്ചത്. ബസ് മണ്ണുത്തി സ്റ്റേഷന് മുന്നിലൂടെ കടന്നുപോകുന്നതിനിടെ മണ്ണുത്തി പോലീസ് ജീപ്പുമായി ബസ്സിനെ പിന്തുടർന്ന് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ ചരക്കേക്കോട് സ്വദേശികളായ മൂന്ന് പേർക്കെതിരെ അപകടകരമായ രീതിയിൽ യാത്ര ചെയ്തതിന് കേസെടുത്തു. അപകട യാത്രയ്ക്ക് വഴിയൊരുക്കി നൽകിയ ബസിലെ ഡ്രൈവർക്കും ക്ലീനർക്കുമെതിരയും കേസുണ്ട്. ബസ് നിലവിൽ മണ്ണുത്തി പോലീസ് സ്റ്റേഷനിലാണ്. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥരെത്തി ബസിന്റെ കാര്യത്തിൽ  തുടർനടപടികൾ സ്വീകരിക്കുമെന്ന് മണ്ണുത്തി പോലീസ് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ 27കാരിയുടെ മരണത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

0
കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പിൽ 27കാരി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ...

കുമാരമംഗലം പോക്സോ കേസ് : ഒന്നാം പ്രതി രഘുവിന് 25 വർഷം കഠിന തടവും...

0
കൊച്ചി : തൊടുപുഴ കുമാരമംഗലം പോക്സോ പീഡനക്കേസിലെ ഒന്നാം പ്രതി രഘുവിന്...

ബൈക്ക് ലോറിയിലേക്ക് ഇടിച്ചു കയറി ; 20 മിനിറ്റോളം റോഡിൽ രക്തം വാർന്ന് 23...

0
പത്തനംതിട്ട: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. ബൈക്ക് ലോറിയിലിടിച്ച്...

മുഖ്യമന്ത്രിക്കെതിരെ വന്നത് സുപ്രഭാതത്തിന്‍റെ മുഖപ്രസംഗം അല്ല, വ്യക്തിവിചാരം എന്ന കോളം ; വിശദീകരണവുമായി സുപ്രഭാതം...

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെ വിമർശിച്ച് സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ...