അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി ആറുമുതൽ 13 വരെ കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിൽ

For full experience, Download our mobile application:
Get it on Google Play

കൊടുമൺ : ബെംഗളൂരു റിക്രൂട്ടിങ് മേഖലാ ആസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിങ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്‌മെന്റ് റാലി (ആർമി) ആറുമുതൽ 13 വരെ കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടക്കും. 2024 ഏപ്രിൽ 22 മുതൽ മേയ് ഏഴുവരെ നടത്തിയ ഓൺലൈൻ പൊതുപ്രവേശന പരീക്ഷയിൽ (സി.ഇ.ഇ.) കേരള സംസ്ഥാനത്തുനിന്നുള്ള അഗ്നിവീർ വിഭാഗവും കേരള, കർണാടക, കേന്ദ്രഭരണപ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽനിന്നുള്ള റെഗുലർ വിഭാഗത്തിൽപ്പെട്ട യോഗ്യത നേടിയ പുരുഷ അപേക്ഷകരുമാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ളാർക്ക്/സ്റ്റോർകീപ്പർ ടെക്‌നിക്കൽ, അഗ്‌നിവീർ ട്രേഡ്‌സ്‌മെൻ എന്നീ വിഭാഗങ്ങളിലേക്കുള്ള റാലിയിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർഥികളും കേരള, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലെ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ട സോൾജിയർ നഴ്‌സിങ് അസിസ്റ്റന്റ്/നഴ്‌സിങ് അസിസ്റ്റന്റ് വെറ്ററിനറി, ശിപായി ഫാർമ, ആർ.ടി. ജെ.സി.ഒ. (റിലീജിയസ് ടീച്ചേഴ്‌സ് ജൂനിയർ കമ്മീഷൻഡ് ഓഫീസർ), ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലെ ഉദ്യോഗാർഥികളുമാണ് പങ്കെടുക്കുന്നത്. ഷോർട്ട്‌ലിസ്റ്റ് ചെയ്‌ത ഉദ്യോഗാർഥികളുടെ അഡ്മിറ്റ് കാർഡുകൾ രജിസ്റ്റർചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്. വ്യക്തിഗത ലോഗിൻ വഴി www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാവുന്നതുമാണ്. റിക്രൂട്ട്മെന്റ്‌ റാലിക്കായി കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു. വലിയ ഷെഡ്ഡുകളും കൂടാരങ്ങളും ഇതിനായി പണിതുകൊണ്ടിരിക്കുകയാണ്. സമീപമുള്ള കൊടുമൺ സെയ്ന്റ് ബഹനാൻസ് പള്ളി ഓഡിറ്റോറിയം, ഇടത്തിട്ടയിലെ പഴയ ആശുപത്രി കെട്ടിടം തുടങ്ങിയവ റിക്രൂട്ട്മെന്റ് റാലിക്കെത്തുന്ന സൈനികർക്കായി വാടകയ്ക്കെടുത്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...