തോട്ടഭാഗം-ചങ്ങനാശ്ശേരി പാത പുനരുദ്ധാരണം നീളുന്നു

For full experience, Download our mobile application:
Get it on Google Play

കവിയൂർ : തോട്ടഭാഗം-ചങ്ങനാശ്ശേരി പാത പുനരുദ്ധാരണം ഏഴുവർഷം പിന്നിടുമ്പോഴും അനിശ്ചിതമായി നീളുന്നു. ആദ്യഘട്ട ടാറിങ് ഇളകിത്തുടങ്ങിയിട്ടും അവസാനഘട്ട ടാറിങ് കാര്യം എങ്ങുമെത്തുന്നില്ല. ഓടകളുടെ നിർമാണം പാതിവഴിയിൽ നിലച്ചിട്ട് കാലങ്ങളായി. മിക്കയിടത്തും മേൽമൂടിയില്ലാതെ അപകടക്കെണി തീർക്കുന്ന വിധത്തിലാണ് ഇവയുടെ കിടപ്പ്. സ്ലാബുകളിടാതെ കിടക്കുന്നയിടങ്ങൾ കാൽനട യാത്രക്കാരെയും വീഴ്‌ത്തുന്നു. ചില വ്യാപാരസ്ഥാപനങ്ങളുടെ മുൻപിലെ ഓടയുടെ മുകളിൽ പൂർണമായിവ ഇട്ടിട്ടുമില്ല. ആളുകൾ കടയിലേക്ക് എത്തുമ്പോൾ ഇത് ശ്രദ്ധിക്കാതെ വരുന്നതിനാൽ അപകടങ്ങൾ സംഭവിക്കുന്നു. കാലവർഷത്തിൽ വെള്ളമൊഴുകി വർഷംതോറും ടാറിങ് തകരുന്നതിനാലാണ് വീതികൂട്ടി വഴിയുടെ പുനരുദ്ധാരണത്തിന് തുടക്കമിട്ടത്.

കോടികൾ മുടക്കിയിട്ടും ആദ്യഘട്ട ടാറിങ് മാത്രമേ നടത്തിയിട്ടുള്ളൂ. 12 മീറ്റർ വേണ്ടിടത്ത് പത്തുമീറ്ററിൽതാഴെ വീതിയേ ചിലയിടത്തുള്ളൂ. ടാറിങ് ഏഴുമീറ്റർ വീതിയിലാണ്. ബാക്കി വീതി നടപ്പാത, ഓട, ബസ്‌ബേ, പാർക്കിങ് എന്നിങ്ങനെയാണ് പറഞ്ഞിരുന്നത്. ഇതൊന്നും ഫലത്തിൽ നടപ്പായിട്ടില്ല. മിക്കയിടത്തും നിർമാണം പാതിവഴിയിൽ നിലച്ചു. ഞാലിക്കണ്ടംമുതൽ പഴയവില്ലേജ് ഓഫീസുപടിവരെ വഴിയിലൂടെ കുത്തിയൊലിച്ചാണ് നീരൊഴുക്ക്. കവിയൂർ എൻ.എസ്.എസ്.സ്‌കൂൾ ഭാഗത്ത് ഓടകൾ തീർത്തിട്ടുണ്ടെങ്കിലും പണിയിലെ അപാകം കാരണം ഇവയിലൂടെ ഒഴുകില്ല. അതിനാൽ വെള്ളമൊഴുകുന്നത് ഇപ്പോഴും റോഡിലൂടെയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...