കിയ മോട്ടോഴ്‌സില്‍ നിന്ന് ആദ്യമായി ഒരു ലൈഫ് സ്റ്റൈല്‍ ട്രക്കും പുറത്തിറങ്ങിയിരിക്കുകയാണ്. കിയ ടാസ്മാന്‍ എന്ന പേരിലാണ് ഈ വാഹനം ഒരുക്കിയിരിക്കുന്നത്. സിംഗിള്‍ ക്യാബിന്‍, ഡബിള്‍ ക്യാബിന്‍ ഓപ്ഷനുകളില്‍ കിയ ടാസ്മാന്‍ പുറത്തിറക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. ആറ് സ്ലോട്ട് വെര്‍ട്ടിക്കിള്‍ ഗ്രില്ല്, വീല്‍ ആര്‍ച്ചിനോട് ചേര്‍ന്ന് നല്‍കിയിരിക്കുന്ന എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഓഫ് റോഡ് വാഹനങ്ങളില്‍ നല്‍കുന്നതിന് സമാനമായ ബമ്പര്‍, ഉയര്‍ന്ന ബോണറ്റ് എന്നിവയാണ് മുന്‍വശത്തിന് അഴകേകുന്നത്. പ്ലാസ്റ്റിക് ക്ലാഡിങ്ങുകളാണ് വീല്‍ ആര്‍ച്ചായി നല്‍കിയിരിക്കുന്നത്. ഇതിനൊപ്പം 17 ഇഞ്ച് വലിപ്പമുള്ള ടയറുകളും ടാസ്മാനില്‍ നല്‍കുന്നുണ്ട്. എല്‍.ഇ.ഡിയില്‍ തീര്‍ത്തിരിക്കുന്ന ടെയ്ല്‍ലാമ്പാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. ബോഡി ഓണ്‍ ഫ്രെയിം പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയിരിക്കുന്ന ടാസ്മാന്‍ പിക്ക്അപ്പിന് 5410 എം.എം. നീളവും 1930 എം.എം. വീതിയും 1920 എം.എം. ഉയരവും 3270 എം.എം. വീല്‍ബേസുമാണ് നല്‍കിയിരിക്കുന്നത്. അഡാസ് ലെവല്‍ ടൂ സംവിധാനമാണ് ഈ വാഹനത്തില്‍ സുരക്ഷയൊരുക്കുന്നത്. ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ബ്ലൈന്‍ഡ് സ്‌പോട്ട് കൊളീഷന്‍ വാണിങ്, റിമോട്ട് പാര്‍ക്കിങ്ങ് അസിസ്റ്റ് തുടങ്ങിയവയാണ് അഡാസ് അധിഷ്ഠിത ഫീച്ചറുകള്‍. ബേസ്, എക്‌സ്-ലൈന്‍, എക്‌സ്-പ്രോ എന്നീ മൂന്ന് വേരിയന്റുകളിലാണ് ടാസ്മാന്‍ എത്തുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1