പത്തനംതിട്ടയില്‍ കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുന്നു ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടുത്ത വേനലില്‍ ജില്ലയിലെ പ്രധാന നദികളായ പമ്പയും അച്ചന്‍കോവിലാറും വറ്റിവരണ്ടതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ജില്ലയിലെ കര്‍ഷകര്‍. കാര്‍ഷിക ആവശ്യങ്ങള്‍ക്ക് വെള്ളം ലഭിക്കാതെ വന്നതോടെ കാര്‍ഷിക വിളകള്‍  കരിഞ്ഞുതുടങ്ങി. നെല്‍കൃഷിയും വാഴ കൃഷിയുമാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്നത്. വള്ളിക്കോട്, ആറന്മുള ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വയലുകളില്‍ വെള്ളമില്ലാതെയായി. ഇതോടെ നെല്‍കൃഷിയും കരിഞ്ഞുണങ്ങി തുടങ്ങി. പന്തളം, കുളനട, തുമ്പമണ്‍ പ്രദേശങ്ങളില്‍ അച്ചന്‍കോവിലാറ്റിലെ വെള്ളം ഒരാഴ്ചക്കിടെ മൂന്നടിയിലധികം താഴ്ന്നിട്ടുണ്ട്.

പി.ഐ.പി വലതുകര കനാലില്‍ വെള്ളം തുറന്നുവിടുന്നത് നിര്‍ത്തിവെച്ചത് അയിരൂര്‍, തോട്ടപ്പുഴശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ വരള്‍ച്ച രൂക്ഷമാക്കിയിട്ടുണ്ട്. ക്ഷീര കര്‍ഷകരും കടുത്ത വേനലില്‍ പ്രതിസന്ധിയിലാണ്. പശുക്കള്‍ക്ക് കുടിക്കുവാനും ഇവയെ കുളിപ്പിക്കുവാനും വെള്ളമില്ലാതെ വന്നതോടെ ഗുരുതരമായ പ്രതിസന്ധിയാണ് ജില്ലയിലെ ക്ഷീര കര്‍ഷകര്‍. പുല്ലുകള്‍ കരിഞ്ഞുണങ്ങിയതോടെ തീറ്റയും ലഭിക്കാതെയായി. രൂക്ഷമായ പ്രതിസന്ധിയെയാണ് കര്‍ഷകര്‍ നേരിടുന്നത്. ഇത്തവണ ജില്ലയില്‍ വേനല്‍ മഴയിലുണ്ടായ ഗണ്യമായ കുറവും വരള്‍ച്ച കൂടുതല്‍ രൂക്ഷമാക്കി. വിവിധ പഞ്ചായത്തുകളില്‍ നിരവധി കര്‍ഷകര്‍ പ്രതിസന്ധിയിലായിട്ടും ഇത് പരിഹരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കാര്യമായ ഇടപെടലുകള്‍ ഒന്നും നടത്തിയിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...