രാഘവ് ഛദ്ദയ്ക്ക് ഇൻസ്റ്റാഗ്രാമിൽ വൻ തിരിച്ചടി ; ബിജെപി പ്രവേശനത്തിന് പിന്നാലെ പത്ത് ലക്ഷം ഫോളോവേഴ്‌സിനെ നഷ്ടമായി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേരാനുള്ള രാഘവ് ഛദ്ദയുടെ തീരുമാനം യുവതലമുറയ്ക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ബിജെപി പ്രവേശനം പ്രഖ്യാപിച്ച് 24 മണിക്കൂറിനകം ഛദ്ദയെ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തത് പത്ത് ലക്ഷത്തിലധികം പേരാണ്. വെള്ളിയാഴ്ച 14.6 മില്യൺ ഫോളോവേഴ്സ് ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ അക്കൗണ്ടിൽ ശനിയാഴ്ച ഉച്ചയോടെ അത് 13.5 മില്യണായി കുറഞ്ഞു. യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുണ്ടായിരുന്ന നേതാവിനെതിരെ ‘UnfollowRaghavChadha’ എന്ന ഹാഷ്ടാഗ് പ്രചാരണവും ശക്തമാണ്.

ബിജെപിയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന മുൻകാല പോസ്റ്റുകൾ ഛദ്ദ നീക്കം ചെയ്തിരുന്നു. ഇതും പ്രതിഷേധക്കാരുടെ വിമർശനത്തിന് ആക്കം കൂട്ടി. തന്നെ തെറ്റായ പാർട്ടിയിലെ ശരിയായ മനുഷ്യൻ എന്ന് വിശേഷിപ്പിച്ചാണ് ഛദ്ദ എഎപി വിട്ടത്. എന്നാൽ, രാഷ്ട്രീയ ലാഭത്തിന് വേണ്ടിയുള്ള ഈ കൂടുമാറ്റം വഞ്ചനയാണെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന പ്രധാന വിമർശനം.

രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാരാണ് എഎപി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നത്. സന്ദീപ് പഥക്, അശോക് മിത്തൽ, സ്വാതി മലിവാൾ, ഹർഭജൻ സിംഗ് തുടങ്ങിയ പ്രമുഖരും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ രാജ്യസഭയിൽ എഎപിയുടെ അംഗബലം പത്തിൽ നിന്ന് മൂന്നായി ചുരുങ്ങി. ബിജെപിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗമായാണ് ഈ നീക്കമെന്നും പഞ്ചാബ് സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എഎപി നേതൃത്വം ആരോപിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തരാഖണ്ഡിൽ വീണ്ടും ദുരന്തം; ചമോലിയിൽ മണ്ണിടിച്ചിലിൽ തുരങ്കം തകർന്ന് ആറ് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

0
ഡെറാഡൂൺ: ഉത്തരഖണ്ഡ് ചമോലിയില്‍ തുരങ്കം തകര്‍ന്ന് അപകടം. ആറ് തൊഴിലാളികള്‍ കുടുങ്ങി...

കൂടുതൽ ലാഭം ആഗ്രഹിക്കുന്നവർ സൂക്ഷിക്കുക; ഓൺലൈൻ നിക്ഷേപ തട്ടിപ്പുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി കേരളാ പോലീസ്

0
തിരുവനന്തപുരം: ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് മുന്നറിപ്പ്...

ചീഞ്ഞഴുകിയ പച്ചക്കറികളും മാംസവും പിടിച്ചെടുത്തു; പ്രമുഖ ഹോട്ടലുകൾക്കും പബ്ബുകൾക്കുമെതിരെ കർശന നടപടിയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ബെംഗളൂരു: ബെംഗളൂരുവിലെ സ്റ്റാർ ഹോട്ടലുകളിലും പബ്ബുകളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ...

​കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശനിയാഴ്ച വരെ അതീവ ജാഗ്രത

0
ദില്ലി: ഉത്തരേന്ത്യയിൽ ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ...