Friday, April 26, 2024 3:14 pm

കാര്‍ഷിക യന്ത്രവത്ക്കരണമായ സ്മാം പദ്ധതി : രജിസ്ട്രേഷന്‍ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാര്‍ഷികയന്ത്രവല്‍ക്കരണ ഉപപദ്ധതി (സ്മാം)യില്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പൂര്‍ണമായും ഓണ്‍ലൈനായ പദ്ധതി കര്‍ഷകര്‍ക്ക് agrimachinery.nic.in എന്ന വെബ്സൈറ്റില്‍ക്കൂടി രജിസ്ട്രേഷന്‍ ചെയ്യാം. ആധാര്‍കാര്‍ഡ്, ബാങ്ക്പാസ് ബുക്ക്, കരമടച്ച രസീത്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നീ രേഖകളും എസ്.സി./എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ജാതി തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും ആവശ്യമാണ്. ചെറുകിട നാമമാത്ര കര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ഈ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കും. ഇവര്‍ക്ക് സാധാരണ കാര്‍ഷിക ഉപകരണങ്ങള്‍ക്ക് 50 ശതമാനവും ഭക്ഷ്യസംസ്‌കരണ ഉപകരണങ്ങള്‍ക്ക് 60 ശതമാനവും സബ്സിഡി അനുവദിക്കും. ഈ വിഭാഗങ്ങളില്‍ അല്ലാത്തവര്‍ക്ക് യഥാക്രമം 40 ശതമാനം, 50 ശതമാനം നിരക്കിലും സബ്സിഡി അനുവദിക്കും.

അംഗീകൃത കര്‍ഷക കൂട്ടായ്മകള്‍, അംഗീകൃത പാടശേഖര സമിതികള്‍, കാര്‍ഷിക കര്‍മ്മസേനകള്‍ തുടങ്ങിയവയ്ക്ക് ഫാം മെഷിനറി ബാങ്ക് സ്ഥാപിക്കുന്നതിന് പരമാവധി 10 ലക്ഷം രൂപവരെയുള്ള പ്രോജക്റ്റുകള്‍ക്ക് 80 ശതമാനം വരെയും സബ്സിഡി അനുവദനീയമാണ്. കാര്‍ഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് സംരംഭകര്‍ക്ക് പരമാവധി 40 ശതമാനം വരെ സബ്സിഡി നല്‍കും.
ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തികവര്‍ഷത്തില്‍ രണ്ട് ഉപകരണങ്ങള്‍ മാത്രമാണ് അനുവദിക്കുന്നത്. ഈ ഉപകരണങ്ങള്‍ തുടര്‍ന്നുവരുന്ന മൂന്ന് വര്‍ഷങ്ങളില്‍ വീണ്ടും അനുവദിക്കുന്നതല്ല.

പദ്ധതിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അംഗീകരിച്ചിട്ടുളള വിതരണക്കാരില്‍ നിന്ന്മാത്രമേ മുന്‍ഗണനാടിസ്ഥാനത്തില്‍ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങുവാന്‍ കഴിയുകയുള്ളു. പദ്ധതിയില്‍ കൂടി ട്രാക്ടറുകള്‍, പവര്‍ ട്രില്ലറുകള്‍, കൊയ്ത്ത് മെതിയന്ത്രങ്ങള്‍, നടീല്‍ യന്ത്രങ്ങള്‍, വിവധതരം സ്പ്രെയറുകള്‍, വയ്ക്കോല്‍ കെട്ടുന്ന യന്ത്രം, റൈസ് മില്‍, ഡ്രയറുകള്‍, കൊപ്രാ ആട്ട്മില്‍, പള്‍വറൈസര്‍, റോസ്റ്റര്‍, ചാഫ്കട്ടര്‍ തുടങ്ങിയവയാണ് ലഭ്യമാകുന്ന പ്രധാന ഉപകരണങ്ങള്‍. ഫോണ്‍: കൃഷിഅസി. എക്സി. എഞ്ചിനീയര്‍: 8281 211 692, കൃഷി അസി. എക്സി. എഞ്ചിനീയര്‍ :7510 250 619, ടെക്നിക്കല്‍ അസിസ്റ്റന്റ് :6282 516 897, 9496 836 833.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇവിഎം – വിവിപാറ്റ് കേസിൽ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ന്യൂഡൽഹി : ഇവിഎം-വിവിപാറ്റ് കേസിൽ സുപ്രീം കോടതി വിധിയോട് പ്രതികരിച്ച് പ്രധാനമന്ത്രി...

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി സി ജോർജ്

0
കോട്ടയം : പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പി...

പ്രധാനമന്ത്രി ഭയന്നിരിക്കുന്നുവെന്ന് വിമര്‍ശനവുമായി രാഹുൽ ഗാന്ധി

0
ബിജാപൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി .'ഇനി...

വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി നിയോജക മണ്ഡലത്തിൽ 85648 പേര്...

0
റാന്നി : വോട്ടെടുപ്പ് തുടങ്ങി ആദ്യ ഏഴ് മണിക്കൂർ പിന്നിട്ടപ്പോൾ റാന്നി...