കാർഷിക സർവകലാശാല ഫീസ് വർധന : വി.സിയെ വഴിയിൽ തടഞ്ഞ് എസ്എഫ്ഐ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ ഫീസ് വർധനയിൽ പ്രതിഷേധിച്ച് വൈസ് ചാൻസലർ ബി.അശോകിനെ എസ്എഫ്ഐ പ്രവർത്തകർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഉപരോധിക്കാൻ ശ്രമിച്ചു. പൊലീസ് സംഘം നേതാക്കളെയും പ്രവർത്തകരെയും പിടിച്ചുമാറ്റി. ഇന്നലെ രാത്രി 10.30ന് വന്ദേഭാരത് എക്സ്പ്രസിൽ എത്തിയ അശോകിനെ ഉപരോധിക്കാൻ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദിന്റെയും സെക്രട്ടറി പി.സഞ്ജീവിന്റെയും നേതൃത്വത്തിൽ പ്രവർത്തകർ എത്തിയിരുന്നു. ട്രെയിൻ എത്തിയെന്നു വിവരം ലഭിച്ചതോടെ പ്രതിഷേധക്കാർ സ്റ്റേഷന്റെ മുന്നിലേക്ക് ഓടിയെത്തി.

അപ്പോഴേക്കും അശോക് അപ്പുറത്ത് പാർക്ക് ചെയ്തിരുന്ന ഔദ്യോഗിക വാഹനത്തിൽ കയറി. ഇതിനിടെ വാഹനത്തിനു മുന്നിലെത്തിയ പ്രവർത്തകരെ പൊലീസ് തള്ളിമാറ്റി. വാഹനം മുന്നോട്ട് എടുത്തപ്പോൾ മുദ്രാവാക്യവുമായി പ്രവർത്തകർ വാഹനത്തിനു പിന്നാലെ കുതിച്ചു. തമ്പാനൂർ ബസ് ഡിപ്പോയിൽനിന്ന് ബസുകൾ പുറത്തേക്കു പോകുന്ന ഭാഗത്ത് എത്തിയപ്പോൾ അശോകിന്റെ വാഹനം മുന്നോട്ടു കുതിച്ചു. അപ്പോഴേക്കും പ്രവർത്തകർ പിൻവാങ്ങി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാം പൊതുരേഖകൾ, ഒളിപ്പിച്ചുവെക്കാനൊന്നുമില്ല ; വരുമാനം മറച്ചുവെച്ചുവെന്ന ആരോപണം തള്ളി റിയാസ്

0
കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പ് സത്യവാങ്മൂലവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിലും...

സ്പീക്കറുടെ ഓഫീസിനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത് ; രമ്യ ഹരിദാസിനെതിരെ കടുപ്പിച്ച് തിരുവഞ്ചൂർ

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ ഉൾപ്പെട്ട പാളയം പ്രദീപിനെ അഡീഷണൽ പി...

ബിഹാറിലും ഉത്തർപ്രദേശിലും നദികളിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ; രണ്ട് ദിവസം മഴ...

0
ഡൽഹി : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ് തുടരുന്നു. ശക്തമായ മഴയ്ക്ക്...

സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു

0
കോഴിക്കോട് : സാമൂതിരി രാജ പി.കെ. കേരളവർമ (89) അന്തരിച്ചു. തിരുവണ്ണൂർ...