രാജ്യവ്യാപക വോട്ടര്‍പട്ടിക പരിഷ്‌കരണം ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യവ്യാപക വോട്ടര്‍പട്ടിക പരിഷ്‌കരണം ഒക്ടോബര്‍ മാസം മുതല്‍ ആരംഭിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആലോചന. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വിളിച്ച യോഗത്തില്‍ ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ചര്‍ച്ചയായി. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടിക പരിഷ്‌കണം തുടങ്ങുമെന്നാണ് സൂചന. ഗ്യാനേഷ് കുമാര്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ശേഷം വിളിക്കുന്ന മൂന്നാമത്തെ നിര്‍ണായക യോഗമാണിത്. എല്ലാ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും യോഗത്തില്‍ പങ്കെടുക്കുകയും ബിഹാര്‍ മാതൃകയിലുള്ള വോട്ടര്‍ പട്ടിക പരിഷ്‌കണത്തിന് സമ്മതം മൂളുകളും ചെയ്തുവെന്നാണ് വിവരം.

പരിഷ്‌കരണം എന്ന് മുതല്‍ തുടങ്ങാന്‍ സാധിക്കും എന്നത് സംബന്ധിച്ച് ഗ്യാനേഷ് കുമാര്‍ സംസ്ഥാനങ്ങളിലെ പ്രതിനിധികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ തേടി. സെപ്തംബറോടെ അടിസ്ഥാന വിവരങ്ങള്‍ ശേഖരിച്ച് അവസ്ഥകള്‍ മനസിലാക്കി ഒക്ടോബര്‍ മുതല്‍ വോട്ടര്‍പട്ടിക പരിഷ്‌കരത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സാധിക്കുമെന്നാണ് ഭൂരിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരും അറിയിച്ചിരിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മോർഫിങ് കേസ് : ശ്രീഹരി ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രങ്ങൾ വിറ്റഴിച്ച് സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കി

0
തൃക്കാക്കര : തൃക്കാക്കര മോർഫിങ് കേസിൽ അറസ്റ്റിലായ ചെങ്ങന്നൂർ സ്വദേശി സനീഷ്...

ദേശീയപാതയിലെ സുരക്ഷ ; യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി ; നിർമാണ മേഖലകളിൽ സുരക്ഷ...

0
തിരുവനന്തപുരം: ദേശീയപാതയിലെ സുരക്ഷ സംബന്ധിച്ച് യോഗം വിളിച്ച് പൊതുമരാമത്ത് മന്ത്രി പി...

ഗുരുതര ആരോപണം : മാധ്യമപ്രവർത്തകനെ ആക്രമിക്കാൻ ജി സുധാകരൻ നിർദേശം നൽകി ; സിപിഐഎം

0
ആലപ്പുഴ : അമ്പലപ്പുഴ എംഎൽഎ ജി സുധാകരനെതിരെ ഗുരുതര ആരോപണവുമായി സിപിഐഎം....

തോൽവി വിലയിരുത്താനുള്ള കരട് റിപ്പോർട്ട് : സിപിഎം വിശാല സംസ്ഥാന സമിതി യോഗത്തിൽ രൂക്ഷവിമർശനവും...

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സി പി എം വിശാല സംസ്ഥാന...